24 C
Kottayam
Sunday, June 7, 2026

റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി 100 പവനും രണ്ടരക്കോടിയും കവർന്ന് 29കാരി; സഹായികൾ അറസ്റ്റിൽ

Must read

കോയമ്പത്തൂർ: റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി കോടിക്കണക്കിനു രൂപയും 100 പവൻ സ്വർണവും മോഷ്ടിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ പൊന്നേരി മേട്ടുവീഥിയിലെ അരുൺകുമാർ (37), സുഹൃത്തുക്കളായ പ്രവീൺ (32), സുരേന്ദർ (25) എന്നിവരെയാണു രാമനാഥപുരം ഇൻസ്പെക്ടർ പ്രഭാദേവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിൽ രണ്ടു മുഖ്യപ്രതികൾ ഒളിവിലാണ്.

മാർച്ച് 20നു കോയമ്പത്തൂർ പുലിയകുളം ഗ്രീൻഫീൽഡ് കോളനിയിൽ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണു മോഷണം നടന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന രാജേശ്വരി വീട്ടിൽ തനിച്ചാണു താമസം.

ബിസിനസിൽ സഹായിക്കാനെന്ന പേരിൽ കൂടെച്ചേർന്ന സിങ്കാനല്ലൂർ സ്വദേശി വർഷിണി (29) ഭക്ഷണത്തിൽ ലഹരിമരുന്നു കലർത്തി നൽകി മയക്കിക്കിടത്തി കവർച്ച നടത്തി കടന്നുകളയുകയായിരുന്നു. മയക്കംവിട്ടപ്പോൾ മോഷണ വിവരമറിഞ്ഞ രാജേശ്വരി ബന്ധുക്കളെ വിളിച്ചുവരുത്തി രാമനാഥപുരം പൊലീസിൽ പരാതി നൽകി.

രണ്ടരക്കോടി രൂപ നഷ്ടപ്പെട്ടതായാണു പരാതി. ആൺസുഹൃത്ത് അരുൺ കുമാർ, ഡ്രൈവർ നവീൻകുമാർ എന്നിവരുടെ സഹായത്തോടെയായിരുന്നു കവർച്ച. പിടിയിലായ അരുൺകുമാർ 33.2 ലക്ഷം രൂപയും 6 ജോഡി സ്വർണവളകളും സുഹൃത്തുക്കളെ ഏൽപ്പിച്ചതായി മൊഴി നൽകി. ഇതിൽ 31.2 ലക്ഷം രൂപ സേലം ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ശേഷിച്ച രണ്ടു ലക്ഷം രൂപയും ആഭരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week