ഹിമാചലിൽ 65-കാരിയെ ബലാത്സംഗംചെയ്ത് 25-കാരനായ ചെറുമകൻ

ഷിംല: ഹിമാചലില്‍ സ്വന്തം മുത്തശ്ശിയെ ബലാത്സംഗംചെയ്ത 25-കാരനായ ചെറുമകന്‍ അറസ്റ്റില്‍. ഷിംല ജില്ലയിലെ റോഹ്രുവിലാണ് സംഭവം. 65 വയസുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ജൂലായ് മൂന്നിന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ ചെറുമകന്‍ തന്നെ ബലാത്സംഗം ചെയ്തതായും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പരാതിയില്‍ പറയുന്നു.

ഇവരുടെ പരാതിയില്‍ ബിഎന്‍എസ് 64(2) (ബലാത്സംഗം), 332(ബി) (അതിക്രമിച്ചു കടക്കല്‍), 351(3) (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൊവ്വാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവം സമഗ്രമായി അന്വേഷിച്ചു വരികയാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) പ്രണവ് ചൗഹാന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News