ഡല്‍ഹിയിലെ ആശുപത്രിയില്‍ 25 രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ അതീവ ഗുരുതരസാഹചര്യം. ഓക്‌സിജന്‍ ലഭിക്കാതെ ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു.
രണ്ട് മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമാണ് അവശേഷിക്കുന്നത്. 60 രോഗികളുടെ ജീവന്‍ അപകടത്തിലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററുകളും ബിപാപ്പും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഐസിയുവുകളിലും എമര്‍ജന്‍സിയിലും കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന വെന്റിലേഷനെ ആശ്രയിക്കുകയാണ്. വലിയ പ്രതിസന്ധി സാധ്യതയുണ്ട്.
അപകടസാധ്യതയുള്ള 60 രോഗികളുടെ കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്. വ്യോമമാര്‍ഗം ഓക്‌സിജന്‍ എത്തിക്കേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ആശുപത്രി ഡയറക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹിയിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയാണ് ഗംഗാ റാം ആശുപത്രി. ഇവിടെ അഞ്ഞൂറിലേറെ കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.