25.9 C
Kottayam
Saturday, October 5, 2024

രാജ്യത്തെ ബാങ്കുകളിലെ ആളില്ലാ അക്കൗണ്ടില്‍ കിടക്കുന്നത് 24,356 കോടി രൂപ!

Must read

മുംബൈ: ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ പണം സ്വരൂപിക്കപ്പെട്ടിരിക്കുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇത്തരം പണം ബാങ്കുകള്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തരം അക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ നല്‍കി ഒരു ഏകീകൃത പോര്‍ട്ടല്‍ തയ്യാറാകുന്നു. വിവിധ ബാങ്കുകളിലായി ഉടനീളം കെട്ടിക്കിടക്കുന്നത് 24,356 കോടി രൂപയാണ്.

ആര്‍ബിഐയുടെ 2020 മാര്‍ച്ച് 31 വരെയുള്ള തുകയാണിത്. 2019 ല്‍ 6.41 കോടി അക്കൗണ്ടുകളിലായി ഇതുപോലെ നാഥനില്ലാതെ കിടക്കുന്നത് 18,381 കോടി രൂപയാണെന്നും കണക്കുകള്‍ കാണിക്കുന്നു. രണ്ട് വര്‍ഷം തുടര്‍ച്ചയായി ഒരു സാമ്പത്തിക പ്രവര്‍ത്തനവും നടത്താതിരുന്നാല്‍ ബാങ്കുകളുടെ ചട്ടമനുസരിച്ച് അത് പ്രവര്‍ത്തന രഹിത അക്കൗണ്ടും പത്ത് വര്‍ഷമായാല്‍ അവകാശികളില്ലാത്ത വിഭാഗത്തിലേക്കും മാറ്റും.

നിഷ്‌ക്രിയ അക്കൗണ്ടുകളിലെ പണം ബാങ്കുകള്‍ ആര്‍ ബി ഐ യുടെ കീഴിലുള്ള (നിക്ഷേപക വിദ്യാഭ്യാസ ബോധവത്കരണ ഫണ്ട്) ഡി ഇ എ എഫിലേക്ക് മാറ്റും. പല ബാങ്കുകളുടെ വൈബ്സൈറ്റുകളിലും ഇത്തരം അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങളുണ്ടെങ്കിലും അവ ഉപയോഗിക്കാന്‍ അത്ര എളുപ്പമല്ല. അതുകൊണ്ടാണ് പരമാവധി അവകാശികളെ കണ്ടെത്താനായി ഏകീകൃത അന്വേഷണ സംവിധാനം തയ്യാറാക്കുന്നത്.

പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളിലെ എഫ് ഡി, റിക്കറിങ് ഡിപ്പോസിറ്റ്, ഡി ഡി, ബാങ്കേഴ്‌സ് ചെക്ക്, പേ ഓര്‍ഡര്‍ ഇതെല്ലാം പിന്നീട് നാഥനില്ലാത്ത ഫണ്ടിന്റെ പരിധിയിലേക്ക് മാറുന്നു. ഇത്തരം കേസുകളില്‍ പലപ്പോഴും ബാങ്കുകള്‍ക്ക് ഇടപാടുകാരെ ബന്ധപ്പെടാനും കഴിയാറില്ല. ഈ ഫണ്ട് ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും മറ്റുമാണ് നിക്ഷേപിക്കുന്നത്. ഈ വരുമാനം പലിശ നല്‍കാനും ബോധവത്കരണപ്രവര്‍ത്തനം നടത്താനുമാണ് ഉപയോഗിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

Popular this week