24 C
Kottayam
Sunday, November 24, 2024

രാജ്യത്ത് 24 വ്യാജ സര്‍വ്വകലാശാലകള്‍; പട്ടികയില്‍ കേരളവും

Must read

ന്യൂഡല്‍ഹി: രാജ്യത്തെ 24 വ്യാജസര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി(യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍). എട്ട് വ്യാജ സര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. കേരളവും പട്ടികയിലുണ്ട്. യു.ജി.സിയുടെ മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സര്‍വകാലാശാലകളെക്കുറിച്ചും പരാമര്‍ശമുണ്ട്.

വാരണസേയ സംസ്‌കൃത വിശ്വവിദ്യാലയം, വാരാണസി; മഹിള ഗ്രാം വിദ്യാപീഠം, അലഹബാദ്; ഗാന്ധി ഹിന്ദി വിദ്യാപീഠം, അലഹബാദ്; നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, കാണ്‍പൂര്‍; നേതാജി സുഭാഷ് ചന്ദ്ര ബോസ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, അലിഗഡ്; ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയം, മഥുര; മഹാറാണ പ്രതാപ് ശിക്ഷാ നികേതന്‍ വിശ്വവിദ്യാലയം, പ്രതാപ്ഗഡ്, ഇന്ദ്രപ്രസ്ഥ ശിക്ഷാ പരിഷത്ത്, നോയിഡ എന്നിവയാണ് യുപിയിലെ വ്യാജന്മാര്‍.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളുണ്ട്. കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍ സെന്‍ട്രിക് ജുറിഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, അധ്യാത്മിക വിശ്വവിദ്യാലയം (ആത്മീയ സര്‍വകലാശാല) എന്നിവയാണ് ഡല്‍ഹിയിലേത്.

ഒഡീഷയിലും പശ്ചിമ ബംഗാളിലും രണ്ട് സര്‍വകലാശാലകള്‍ വീതമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കത്ത, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്, കൊല്‍ക്കത്ത, നബഭാരത് ശിക്ഷ പരിഷത്ത്, റൂര്‍ക്കല, നോര്‍ത്ത് ഒറീസ കാര്‍ഷിക, സാങ്കേതിക സര്‍വകലാശാല എന്നിവയാണത്.

കര്‍ണാടക, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോ വ്യാജ സര്‍വകലാശാലകളുണ്ട്. ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍, പുതുച്ചേരി; ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്‌മെന്റ് ഡീംഡ് യൂണിവേഴ്‌സിറ്റി, ആന്ധ്രാപ്രദേശ്; രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പൂര്‍; സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കേരള, ബഡഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി, കര്‍ണാടക എന്നിവയാണവ.

ഭാരതീയ ശിക്ഷാ പരിഷത്ത്, ലക്‌നൗ, യുപി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് (ഐഐപിഎം), കുത്തബ് എന്‍ക്ലേവ്, ന്യൂഡല്‍ഹി എന്നിവ യുജിസി മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.