26.2 C
Kottayam
Friday, June 5, 2026

പ്രസവിക്കാന്‍ പേടി; നാട്ടുമരുന്ന് കഴിച്ച് ഗര്‍ഭഛിദ്രത്തിന് ശ്രമിച്ച 23കാരി മരിച്ചു

Must read

ചെന്നൈ: പ്രസവിക്കാന്‍ പേടിച്ച് നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ചെന്നൈ കൊരട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി പ്രതാപിന്റെ ഭാര്യ കുമാരി കഞ്ജകയാണ് (23) മരിച്ചത്. ഇരുവരും കെട്ടിടനിര്‍മാണ തൊഴിലാളികളായിരുന്നു.

ഒഡിഷയിലുള്ള കുമാരിയുടെ മൂത്തസഹോദരി ഈ മാസമാദ്യം പ്രസവത്തെത്തുടര്‍ന്ന് മരിച്ചതായി പോലീസ് പറഞ്ഞു. എഴുമാസം ഗര്‍ഭിണിയായ കുമാരി മരണാനന്തര ചടങ്ങുകള്‍ക്ക് സ്വദേശത്തേക്ക് പോയപ്പോള്‍ പ്രസവത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരുപാടുകാര്യങ്ങള്‍ നാട്ടുകാരില്‍ നിന്നു കേട്ടറിഞ്ഞു.

സഹോദരിയെപ്പോലെ താനും പ്രസവത്തിനിടെ മരിക്കുമോ എന്നു ഭയപ്പെട്ട യുവതി ഭര്‍ത്താവിനെ പോലും അറിയിക്കാതെ സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ബന്ധുവായ സ്ത്രീയില്‍നിന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ സഹായം തേടി. അവരാണ് യുവതിക്ക് നാട്ടുമരുന്ന് നല്‍കിയത്.

മരുന്ന് കഴിച്ചുതുടങ്ങിയതോടെ അടിക്കടി യുവതിക്ക് വയറുവേദനയും മറ്റു ശാരീരികാസ്വസ്ഥതകളുമുണ്ടായിരുന്നു. എന്നാല്‍ മരുന്നിന്റെ കാര്യം ഭര്‍ത്താവിനോട് പറഞ്ഞിട്ടില്ലാത്തതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ യുവതി മറച്ചുവെച്ചു. കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണപ്പോഴാണ് കുമാരിയെ ഭര്‍ത്താവ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കില്‍പ്പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയത്.

- Advertisement -

പരിശോധനയില്‍ ഗര്‍ഭാശയത്തില്‍ സങ്കീര്‍ണമായ അണുബാധ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week