25.5 C
Kottayam
Saturday, June 6, 2026

23 ലക്ഷം രൂപയ്ക്ക് ഇന്ത്യക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ യുഎഇയില്‍ താമസിക്കാന്‍ ഗോള്‍ഡന്‍ വിസ? വിശദീകരണവുമായി യുഎഇ സര്‍ക്കാര്‍

Must read

ദുബായ്: 23 ലക്ഷം രൂപയ്ക്ക് ഇന്ത്യക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ താമസിക്കുന്നതിനുള്ള പുതിയ ഗോള്‍ഡന്‍ വിസ യുഎഇ അവതരിപ്പിച്ചുവോ? ഇന്ത്യന്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വളരെയേറെ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്. മുമ്പുണ്ടായിരുന്ന നിക്ഷേപാധിഷ്ഠിത റസിഡന്‍സി മോഡലിന് പകരം നാമനിര്‍ദ്ദേശാടിസ്ഥാനത്തിലുള്ള ഗോള്‍ഡന്‍ വിസ സമ്പ്രദായം കൊണ്ടുവരുന്നു എന്നായിരുന്നു വാര്‍ത്ത. വസ്തുവിലോ, ബിസിനസിലോ നിക്ഷേപിക്കാതെ തന്നെ ഒറ്റത്തവണയായി 23.3 ലക്ഷം രൂപ അടച്ച് ലൈഫ് ടൈം റസിഡന്‍സി വിസ സമ്പാദിക്കാമെന്നത് തീര്‍ച്ചയായും വളരെ ആകര്‍ഷകമാണ്.

ഇതുവരെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം, ഉയര്‍ന്ന മൂല്യമുള്ള നിക്ഷപങ്ങള്‍ അത്യാവശ്യമായിരുന്നു. വസ്തുവില്‍ ചുരുങ്ങിയത് 4.66 കോടിയെങ്കിലും നിക്ഷേപിക്കണമായിരുന്നു. പുതിയ ഗോള്‍ഡന്‍ വിസ സമ്പ്രദായ പ്രകാരം അപേക്ഷകരെ അവരുടെ പ്രൊഫഷണല്‍ പശ്ചാത്തലം, സാമൂഹിക സംഭാവനകള്‍, യുഎഇയുടെ സംസ്്കാരിക, വാണിജ്യ, ശാസ്ത്ര, സാമ്പത്തിക രംഗത്തെ ഗുണകരമായ സംഭാവനകള്‍ എന്നിവ കണക്കിലെടുത്ത് നാമനിര്‍ദ്ദേശം ചെയ്യാമെന്നായിരുന്നു വാര്‍ത്ത.

- Advertisement -

- Advertisement -

പദ്ധതിയുടെ പൈലറ്റ് ഘട്ടം ഇന്ത്യയിലും ബംഗ്ലാദേശിലുമായി തുടങ്ങിയെന്നും ആദ്യമൂന്നുമാസം 5000 ത്തിലേറെ ഇന്ത്യന്‍ അപേക്ഷകരെയാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും വാര്‍ത്തയിലുണ്ടായിരുന്നു. ഇന്ത്യയില്‍ നാമനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ഗോള്‍ഡന്‍ വിസയുടെ പൈലറ്റ് പദ്ധതി നടപ്പാക്കാന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ദുബായ് കേന്ദ്രമായ റായദ് ഗ്രൂപ്പിനെ തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

- Advertisement -

യുഎഇ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകളില്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്. ഇത്തരമൊരു ആജീവനാന്ത വിസ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് 2025 ജൂലൈ എട്ടിന് പുറത്തിറക്കിയ പൊതു പ്രസ്താവനയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി) അറിയിച്ചു. ഗോള്‍ഡന്‍ വിസ പദ്ധതിക്ക് കീഴിലുള്ള നിയമങ്ങളും വിഭാഗങ്ങളും യുഎഇ നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്നും പുതിയ ഫ്ളാറ്റ്-ഫീ അല്ലെങ്കില്‍ ആജീവനാന്ത വിസാ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഐസിപി പ്രസ്താവനയില്‍ അറിയിച്ചു.

2019ലാണ് യുഎഇ ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചത്. ഒരു പ്രാദേശിക സ്പോണ്‍സറുടെ ആവശ്യകതയില്ലാതെ വിദേശ പൗരന്മാര്‍ക്ക് യുഎഇയില്‍ താമസിക്കാനും ജോലിചെയ്യാനും പഠിക്കാനും അനുമതി ലഭിക്കുന്ന ഒരു ദീര്‍ഘകാല റെസിഡന്‍സി പെര്‍മിറ്റാണത്. ഇതിന് സാധാരണയായി അഞ്ച് അല്ലെങ്കില്‍ പത്ത് വര്‍ഷത്തേക്കാണ് കാലാവധി. കാലാവധി പൂര്‍ത്തിയായ ശേഷം ഇത് പുതുക്കാനുള്ള അവസരവുണ്ട്. വിസ ഉടമകള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോണ്‍സര്‍ ചെയ്യാനും കഴിയും.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, സ്പെഷ്യലൈസ്ഡ് പ്രൊഫഷണലുകള്‍(ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞന്മാര്‍, അധ്യാപകര്‍ പോലെയുള്ളവര്‍), വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍ എന്നിവര്‍ക്കാണ് ഈ വിസ ലഭിക്കുന്നതിന് മുന്‍ഗണനയുള്ളത്. നിക്ഷേപകര്‍ കുറഞ്ഞത് 20 ലക്ഷം ദിര്‍ഹത്തിന്റെ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ കൈവശം വയ്ക്കേണ്ടതുണ്ട്. അതേസമയം, പ്രൊഫഷണലുകളായവര്‍ ശമ്പളം, തൊഴില്‍ മാനദണ്ഡങ്ങള്‍, യോഗ്യത എന്നിവ പാലിക്കണം. ഈ നിയമങ്ങളെക്കുറിച്ച് ഐസിപി, ജിഡിആര്‍എഫ്എ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി റായദ് ഗ്രൂപ്പ് ഖലീജ് ംൈസിനെ അറിയിച്ചു. യോഗ്യരായ വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ അപേക്ഷകള്‍ നല്‍കുന്നതിന് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള സാധ്യത വിലയിരുത്താന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമായിരുന്നു എന്നാണ് വിശദീകകണം. എല്ലാ വിസ തീരുമാനങ്ങളും ബന്ധപ്പെട്ട യുഎഇ സര്‍ക്കാര്‍ അധികൃതരുടെ അധികാര പരിധിയിലാണ്.

വ്യക്തികള്‍ക്ക് നിലവിലുള്ള നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ സ്വകാര്യമായ ഉപദേശവും, പിന്തുണയും നല്‍കുക മാത്രമാണ് തങ്ങളുടെ റോളെന്നും റായദ് ഗ്രൂപ്പ് വ്യക്തമാക്കി. റിപ്പോര്‍ട്ടുകളിലൂടെ പൊതുജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പത്തിന് ഗ്രൂപ്പ് ഖേദം പ്രകടിപ്പിച്ചു. ഇനി മുതല്‍ ഗോള്‍ഡന്‍ വിസ ഉപദേഷ്ടാവ് റോളില്‍ തങ്ങള്‍ ഉണ്ടാവില്ലെന്നും റായദ് ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി) നടപടി സ്വീകരിച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week