24.8 C
Kottayam
Sunday, June 7, 2026

ഒരോവറില്‍ 22 റണ്‍സ്, 73 പന്തില്‍ സെഞ്ചുറി, ഇംഗ്ലണ്ടില്‍ പൂജാരയുടെ താണ്ഡവം

Must read

ലണ്ടന്‍: കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പിലും സസെക്സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പ് ഏകദിന ചാമ്പ്യന്‍ഷിപ്പില്‍ വാര്‍വിക്‌ഷെയറിനെതിരെ പൂജാര 73 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. എന്നാല്‍ പൂജാരയുടെ സെഞ്ചുറിക്കും ആവേശപ്പോരാട്ടത്തില്‍ സസെക്സിനെ ജയിപ്പിക്കാനായില്ല.

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ വാര്‍വിക്‌ഷെയര്‍ സസെക്സിനെ നാലു റണ്‍സിന് തോല്‍പ്പിച്ചു. 49-ാം ഓവറില്‍ പൂജാര പുറത്തായതാണ് സസെക്സിന് തിരിച്ചടിയായത്. അവസാന രണ്ടോവറില്‍ 20 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂജാര വീണതോടെ വിജയത്തിനരികെ സസെക്സ് വീണു. ആവസാന ആറോവറില്‍ സസെക്സിന് 67 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ലിയാം നോര്‍വെല്‍ എറിഞ്ഞ 45-ാം ഓവറില്‍ ഒരു സിക്സും മൂന്നു ഫോറും അടക്കം 22 റണ്‍സടിച്ച പൂജാരയാണ് സസെക്സിന് വിജയപ്രതീക്ഷ നല്‍കിയത്.

50 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പൂജാര പിന്നീട് ടോപ് ഗിയറിലായി. പിന്നീട് നേരിട്ട 23 പന്തില്‍ പൂജാര സെഞ്ചുറിയിലെത്തി. 79 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും പറത്തിയ പൂജാര 107 റണ്‍സടിച്ചു. 81 റണ്‍സെടുത്ത അലിസ്റ്റര്‍ ഓറും സസെക്സിനായി തിളങ്ങി. വാര്‍വിക്‌ഷെറിനായി പന്തെറിഞ്ഞ ഇന്ത്യയുടെ ക്രനാല്‍ പാണ്ഡ്യ 10 ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വാര്‍വിക്‌ഷെയറിനായി റോബര്‍ട്ട് യേറ്റ്സ് സെഞ്ചുറിയും(111 പന്തില്‍ 114) ക്യാപ്റ്റന്‍ റോഡ്സ്(70 പന്തില്‍ 76) അര്‍ധസെഞ്ചുറിയും നേടിയിരുന്നു.

നേരത്തെ കൗണ്ടി ചാമ്പ്ന്‍ഷിപ്പില്‍ സസെക്സിനായി രണ്ട് അര്‍ധസെഞ്ചുറികള്‍ അടക്കം അഞ്ച് സെഞ്ചുറികളുമായി പൂജാര തിളങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week