29.4 C
Kottayam
Saturday, June 6, 2026

ഇന്‍സ്റ്റഗ്രാം വഴി പരിചയം; 17കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബന്ധുവീട്ടില്‍ എത്തിച്ച് ഉപേക്ഷിച്ചു; 21കാരന്‍ പിടിയില്‍

Must read

കൊല്ലം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച ശേഷം ബന്ധുവീട്ടില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ 21കാരന്‍ പിടിയില്‍. പറവൂര്‍ പൊഴിക്കര സ്വദേശി അഭിനന്ദാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി കടയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വാഗമണ്ണിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു.

നാല് മാസം മുന്‍പാണ് അഭിനന്ദ് കൊല്ലം കടയ്ക്ക്ല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. സൗഹൃദം മുതലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

- Advertisement -

പിന്നീട് രണ്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടിയെ കുളത്തൂര്‍പ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ഇവിടെ വച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

- Advertisement -

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വാഗമണ്ണിലെ ലോഡ്ജില്‍ എത്തിച്ച പ്രതി പീഡിപ്പിച്ച ശേഷം കുളത്തൂര്‍പ്പുഴയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കടയ്ക്കല്‍ പൊലീസ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week