പതിമൂന്നുകാരിയെ വിവാഹം കഴിച്ച 21 കാരന്‍ അറസ്റ്റില്‍

പൊള്ളാച്ചി: 13 കാരിയെ വിവാഹം കഴിച്ച 21 കാരന്‍ പൊള്ളാച്ചിയിൽ അറസ്റ്റില്‍. പുറവി പാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.
പ്രതിയായ ഭാരതി കണ്ണൻ വിദ്യാര്‍ഥിയായ 8-ാം ക്ലാസുകാരിയായ പെൺകുട്ടിയെ പ്രണയിക്കുകയും തുടർന്ന് ഒളിച്ചോടി അംബ്രാം പാളയത്തിലെ ഒരു ഗണപതിക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം കഴിക്കുകയുമായിരുന്നു.

എന്നാൽ വീട്ടിൽ നിന്ന് പോയ പെൺകുട്ടിയെ ഏറെ തിരഞ്ഞിട്ടും കാണാതെ വന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
അതേസമയം, രാജ്യത്ത് അനേകം ശൈശവ വിവാഹങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കണക്കുകളിൽ പെട്ടും പെടാതെയും ഇപ്പോഴും അനേകം പെൺകുട്ടികൾ നിയമവിരുദ്ധമായി ലൈംഗിക ചൂഷണങ്ങൾക്കും മറ്റും ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News