29.3 C
Kottayam
Monday, June 8, 2026

താനൂര്‍ ബോട്ടുദുരന്തം:21 മരണം സ്ഥിരീകരിച്ചു; മരിച്ചവരില്‍ പോലീസുകാരനും

Must read

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.മരണനിരക്ക് ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.ഇതുവരെ 22 മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

മരിച്ചവരില്‍ 9 പേരെ തിരിച്ചറിഞ്ഞു.ആവായില്‍ ബീച്ച് സ്വദേശിനി റസീന കുന്നുമ്മല്‍,പട്ടിക്കാട് സ്വദേശി അന്‍ഷിദ്,പട്ടിക്കാട് സ്വദേശി അസീമിന്റെ മകല്‍ അഫ്‌ലാഹ്(7),പരപ്പനങ്ങാട് ആലില്‍ ബീച്ച് സ്വദേശി ജല്‍സിമിയ ജാബിര്‍,സിദ്ധിഖ് ഓലപ്പീടിക(35) മക്കള്‍ ഫാത്തിമ മിന്‍ഹ(12),ഫൈസാന്‍(4) എന്നിവരെയാണ് തിരിച്ചറിഞ്ഞത്‌.താനൂര്‍ കണ്‍ട്രോള്‍ റൂമിലെ സദറുദ്ദീനാണ് മരിച്ച പോലീസുകാരന്‍.

20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. 35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കണ്ടൽക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

- Advertisement -

- Advertisement -

താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. ആറ് മണിക്ക് ഇവിടുത്തെ ബോട്ട് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. എന്നാൽ അതിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്.

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ  ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.

- Advertisement -

മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്,  വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.  മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

Popular this week