ന്യൂഡല്‍ഹി: ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപം, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
പ്രക്ഷോഭത്തില്‍ ഇവരുടെ പങ്ക് പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇന്നലത്തെ അക്രമ സംഭവുമായി ബന്ധപ്പെട്ട് 22 കേസുകളാണ് ഇതുവരെ എടുത്തിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയിലാണ് സംഘര്‍ഷമുണ്ടായത്. ഒരു സംഘം ആളുകള്‍ ചെങ്കോട്ടയില്‍ കടക്കുകയും സിക്ക് പതാക സ്ഥാപിക്കുകയും ചെയ്തു. പലയിടത്തും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. പോലീസിനു നേര്‍ക്കും തിരിച്ചും കല്ലേറുണ്ടായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News