തിരുവനന്തപുരം: വർക്കലയിൽ ഇടിമിന്നലേറ്റ് 20-കാരന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
കുടുംബാംഗങ്ങളുമൊത്ത് വീട്ടിനുള്ളിൽ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. പിന്നാലെ കുടുംബാംഗങ്ങൾ പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

