പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ സ്കൂൾ പരിസരത്തു പീഡിപ്പിച്ചു; പ്രധാനാധ്യാപകൻ അറസ്റ്റിൽ

ഭുവനേശ്വര്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ സ്‌കൂള്‍ പരിസരത്തു ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ഒഡീഷയിലെ കെന്ദ്രപാറ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ 45 വയസ്സുകാരനായ ഹെഡ്മാസ്റ്ററാണു പിടിയിലായത്.

6, 7 ക്ലാസുകളിലെ പെണ്‍കുട്ടികളെയാണ് ജനുവരി 16ന് ഇയാള്‍ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളോടു രക്ഷിതാക്കള്‍ സംസാരിച്ചപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. രാവിലെ 6.30 മുതല്‍ 11 വരെയാണു സ്‌കൂള്‍ പ്രവൃത്തിസമയം. കുറച്ചു കുട്ടികള്‍ ട്യൂഷനുവേണ്ടി ഇതിനുശേഷവും സ്‌കൂളില്‍ തുടരാറുണ്ട്.

ഈ സമയത്താണു പ്രധാനാധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചത്. ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയെന്നു രാജ്‌നഗര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ ജെന പറഞ്ഞു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News