KeralaNews

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമായി; ചൊവ്വാഴ്ച രണ്ടു ലക്ഷം ഡോസ് കോവാക്‌സിനെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമായി. രണ്ട് ലക്ഷം ഡോസ് വാക്‌സിന്‍ ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. തിരുവനന്തപുരം 68,000, എറണാകുളം 78,000, കോഴിക്കോട് 54,000 ഡോസ് വീതം വാക്സീനാണ് ചൊവ്വാഴ്ച എത്തിക്കുക. കൊവാക്‌സിനാണ് കേരളത്തിന് ലഭിക്കുക. വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്ന് സംസ്ഥാനത്തിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു.

അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് 5 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അന്തിമ അനുമതി ലഭിച്ചു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിജിസിഎ) ആണ് അനുമതി നല്‍കിയത്. മേയ് ആദ്യം മുതല്‍ വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യും.

സ്പുട്‌നിക്കിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ഇന്നലെ ശിപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് ഡിജിസിഎ അനുമതി നല്‍കിയത്. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് 5.

ഓക്‌സ്ഫഡ്-അസ്ട്രസെനക വികസിപ്പിച്ച സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. ഇതോടെ സ്പുട്‌നിക്കിന് അംഗീകാരം നല്‍കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button