ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ വികസനത്തിനായി 1957 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. 11.5 കിലോമീറ്റര്‍ നിര്‍മാണത്തിനാണ് തുക അനുവദിച്ചത്.
ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് 118.9 കിലോമിറ്റര്‍ നിര്‍മ്മാണത്തിന് 63,246 കോടിയും ബംഗളൂരു മെട്രോ രണ്ടാം ഘട്ടത്തില്‍ 58.19 കിലോമിറ്റര്‍ നിര്‍മ്മാണത്തിനായി 14,788 കോടിയും നീക്കിവച്ചു.
റെയില്‍വെക്കായി ബജറ്റില്‍ ആകെ നീക്കിവച്ചത് 1,10,055 കോടി രൂപയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് ഇത്തവണത്തെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News