KeralaNews

കൊല്ലത്ത് 16കാരിയെ തമിഴ്നാട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം; 19 കാരന്‍ അറസ്റ്റില്‍

കൊല്ലം: പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലറ സ്വദേശി ആദര്‍ശാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കല്‍ സ്വദേശിനിയായ പതിനാറുകാരിയെ തമിഴ് നാട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം കന്റോന്‍മെന്റെ് സ്റ്റേഷനിലും ആദര്‍ശിനെതിരെ സമാനമായ കേസുണ്ട്. ജയിലില്‍ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് കടയ്ക്കലില്‍ നിന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കോടതിയില്‍ ഹാജരാക്കിയ ആദര്‍ശിനെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button