19-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; യുവതി അടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ

കാസര്‍കോട്: പത്തൊന്‍പതുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ സ്ത്രീയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ലോഡ്ജിലും വാടകമുറികളിലുമായി കഴിയുന്ന ജാസ്മിന്‍ (22), കാസര്‍കോട് സ്വദേശി അബ്ദുള്‍ സത്താര്‍ എന്ന ജംഷി (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി.

ജാസ്മിന്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് അറിയിച്ചു.പോലീസ് ആറ് കേസുകളെടുത്തിരുന്നു. ഇതില്‍ അഞ്ച് കേസുകള്‍ കാസര്‍കോട് വനിതാ പോലീസിലും ഒന്ന് കാസര്‍കോട് ഡിവൈ.എസ്.പി.യുടെ നേതൃത്തിലുമാണ് അന്വേഷിക്കുന്നത്.പട്ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കുടുംബത്തിലെ കഷ്ടപ്പാടുകള്‍ ചൂഷണം ചെയ്താണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News