24 C
Kottayam
Sunday, June 7, 2026

ടാൻസാനിയയിൽ വിമാനം തടാകത്തിൽ വീണ് 19 മരണം; ആളുകൾ കുടുങ്ങിക്കിടക്കുന്നു

Must read

നയ്റോബി: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ വിമാനം വിക്ടോറിയ തടാകത്തിൽ തകർന്നു വീണ് 19 പേർ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ. 39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടെ 43 പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് റീജിയനൽ കമ്മിഷണർ ആർബർട്ട് ചാലമില പറഞ്ഞു. 26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെന്നും കമ്മിഷണർ അറിയിച്ചു. ഇവരിൽ പലരും പിന്നീട് മരണത്തിന് കീഴടങ്ങിയെന്നാണ് വിവരം.

പൈലറ്റുമാർ രണ്ടുപേരും കോക്പിറ്റിൽനിന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് സംസാരിച്ചിരുന്നു. പിന്നീട് ഇവരും മരിച്ചെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിമാനത്തിന്റെ മുക്കാൽ ഭാഗവും തടാകത്തിലേക്കു മുങ്ങിയ നിലയിലായിരുന്നു രക്ഷാപ്രവർത്തകർ ആദ്യമെത്തിയപ്പോൾ കണ്ടത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മുങ്ങിക്കിടന്നപ്പോഴും ഫ്ലൈറ്റ് അറ്റൻഡന്റ് മുൻവാതിൽ തുറന്നുകൊടുത്തതിനാലാണ് കുറേപ്പേരെ രക്ഷപ്പെടുത്താൻ സാധിച്ചതെന്ന് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയ മീൻപിടിത്ത തൊഴിലാളികൾ അറിയിച്ചു. കയർ ഉപയോഗിച്ച് വിമാനം തീരത്തിന് അടുത്തേക്ക് എത്തിച്ചുവെന്നാണ് റിപ്പോർട്ട്.

- Advertisement -

ടാൻസാനിയയിലെ ദാറെസ് സലാം നഗരത്തിലെ വിക്ടോറിയ തടാകത്തിലാണ് പ്രിസിഷന്‍ എയറിന്റെ വിമാനം തകർന്നു വീണത്. ബുകോബ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു വിമാനം. കനത്ത മഴയും കാറ്റും മൂലം കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പൊലീസ് കമാൻഡർ വില്യം വാംപഗലെ പറഞ്ഞു.

- Advertisement -

വിമാനത്താവളം അടുക്കുമ്പോഴും കനത്തമഴയിലും കാറ്റിലും വിമാനം അടിയുലയുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടാൻസാനിയയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയാണ് പ്രിസിഷൻ എയർ. കമ്പനിയുടെ എടിആർ42–500 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ. ബുകോബ വിമാനത്താവളം ഈ തടാകത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week