മരണ വീട്ടിൽ നിന്നും മടങ്ങവേ ബൈക്കില്‍ കാറിടിച്ചു; 18കാരന്‍ മരിച്ചു ; സംഭവം കോഴിക്കോട്

മരണ വീട്ടിൽ നിന്നും മടങ്ങവേ ബൈക്കില്‍ കാറിടിച്ചു; 18കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

കോഴിക്കോട്: കാക്കൂരില്‍ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്. കാക്കൂരില്‍ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാലുശ്ശേരി അറപ്പീടിക തോട്ടത്തില്‍ ഷെറീജ് (18) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത ബന്ധു പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പി.സി പാലം ഭാഗത്തെ ഒരു മരണ വീട്ടില്‍ വന്ന് മടങ്ങവേയായിരുന്നു അപകടമുണ്ടായാത്. ഷെറീജ് ഓടിച്ച സ്‌കൂട്ടര്‍ മെയിന്‍ റോഡിലേക്ക് പ്രവേശിച്ചപ്പോള്‍, കോഴിക്കോട് ഭാഗത്തു നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെറീജിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വട്ടോളി ബസാര്‍ കിനാലൂര്‍ റോഡില്‍ ഓട്ടോ സ്റ്റാന്‍ഡിനടുത്ത് പച്ചക്കറി കച്ചവടം നടത്തിയിരുന്ന പിതാവ് മുജീബ് രണ്ടു മാസം മുമ്പാണ് ഗള്‍ഫില്‍ പോയത്. പിതാവ് എത്തിയതിനു ശേഷം കപ്പുറം ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും. മാതാവ്: ഉസ്‌വത്ത്. സഹോദരങ്ങള്‍: ദില്‍ നവാസ് (സൗദി അറേബ്യ), റമീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News