പൊല്‍പ്പുള്ളി: പിറന്നാള്‍ ദിനത്തില്‍ 18 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ചിറവട്ടം രാജന്‍ – ബിന്ദു ദമ്പതികളുടെ മകള്‍ ശ്രേയയാണ് വെള്ളി രാവിലെ എട്ടു മണിക്ക് കുഴഞ്ഞ് വീണത്.
ഉടന്‍ തന്നെ നാട്ടുകാര്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പ്ലസ്ടുവില്‍ നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്‌കൂളില്‍ നല്ല മാര്‍ക്കോടെ വിജയിച്ച ശ്രേയ ബിരുദ പഠനത്തിന് അലോട്ട്‌മെന്റിനായി കാത്തിരിക്കവെയാണ് ദാരുണാന്ത്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

