പാലക്കാട് നിന്ന് കാണാതായ 17-കാരൻ തൃശ്ശൂരിൽ മരിച്ചനിലയിൽ

പാലക്കാട്: പാലക്കാട് പേഴുംകരയില്‍നിന്ന് കാണാതായ 17-വയസ്സുകാരന്‍ മരിച്ചു. പാലക്കാട്‌ പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്ന ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചമുതലാണ് അനസിനെ കാണാതായത്.

പതിവുപോലെ സുഹൃത്തിന്റെ കടയിലേക്ക് പോയ അനസ് പക്ഷെ വീട്ടിൽ തിരിച്ചെത്തിയില്ല.പിന്നീട് കാണാതാവുകയായിരുന്നു. പിറ്റേ ദിവസം അനസിനെ ചിലർ ചാവക്കാട് വെച്ചു കണ്ടതായി അഭ്യൂഹം ഉയർന്നു. ബന്ധുക്കൾ അവിടേക്ക് എത്തിയെങ്കിലും അനസിനെ കണ്ടെത്താനായില്ല. . വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും അനസിനെ കണ്ടെത്താനായി അന്വേഷണം നടത്തിവരികയുമായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു എന്ന വിവരം ലഭിച്ചത്. അനസ് വീടുവിട്ടിറങ്ങാനും മരിക്കാനുമിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News