ചണ്ഡീഗഢ്: ഇന്ത്യന്‍ ഷൂട്ടിംഗ് താരം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍. 17കാരിയായ ഖുഷ് സീറത് കൗറിനെയാണ് പഞ്ചാബിലെ ഫരീദ്കോട്ടിലുള്ള സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഈയിടെ അവസാനിച്ച 64ആമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തില്‍ ഖുഷ് സീറത് അതൃപ്തയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
”വ്യാഴ്ചാഴ്ച പുലര്‍ച്ചെ ഒരു പെണ്‍കുട്ടി സ്വയം വെടിവെച്ചെന്ന അറിയിപ്പ് കണ്ട്രോള് റൂമില്‍ ലഭിച്ചു. ഞങ്ങള്‍ സ്ഥലത്തെത്തി 17കാരിയായ ഖുഷ് സീറത്തിന്റെ മൃതദേഹം കണ്ടെത്തി. സ്വന്തം പിസ്റ്റള്‍ കൊണ്ട് വെടിയുതിര്‍ത്താണ് ഖുഷ് സീറത് ജീവനൊടുക്കിയത്. ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തില്‍ ഖുഷ് സീറത് അതൃപ്തയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.”- പൊലീസ് പറഞ്ഞു.
ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ വ്യക്തിഗത വിഭാഗത്തില്‍ ഒരു മെഡല്‍ പോലും നേടാന്‍ ഖുഷ് സീറത്തിനു സാധിച്ചിരുന്നില്ല. അതേസമയം, ടീം ഇനത്തില്‍ മെഡല്‍ നേടാന്‍ താരത്തിനു സാധിച്ചു. പ്രകടനം മോശമായിരുന്നെങ്കിലും അതിന്റെ നിരാശയൊന്നും മകളില്‍ കണ്ടില്ലെന്ന് പിതാവ് ജസ്വിന്ദര് സിങ് പറഞ്ഞു. താഴത്തെ നിലയില്‍ അവള് പഠിക്കുമ്പോഴായിരുന്നു സംഭവം. ഞങ്ങളെല്ലാവരും മുകളിലെ നിലയില്‍ കിടന്നുറങ്ങുകയായിരുന്നു. രാവിലെയാണ് സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
നീന്തലിലാണ് ഖുഷ് സീറത്ത് കരിയര്‍ ആരംഭിച്ചത്. ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയ താരം 4 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷൂട്ടിംഗില്‍ ബിരുദം പൂര്‍ത്തിയാക്കി. 2019ല്‍ ആകെ 11 മെഡലുകളാണ് താരം നേടിയത്.