24.9 C
Kottayam
Saturday, June 6, 2026

സുഹൃത്തിന് അമ്മയുമായി അവിഹിതബന്ധമെന്ന് സംശയം;17-കാരൻ 22-കാരനെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

Must read

മുംബൈ: അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അയല്‍ക്കാരനായ അടുത്ത സുഹൃത്തിനെ വെട്ടിക്കൊന്ന് കൗമാരക്കാരന്‍. ബാലു എന്നറിയപ്പെടുന്ന രഞ്ജിത്ത് ടി. മാലി (22)യാണ് കൊല്ലപ്പെട്ടത്. അരിവാള്‍ ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവാവിന്റെ മൃതദേഹം പാടത്തോട് ചേര്‍ന്നുള്ള കുടിലില്‍നിന്നാണ് കണ്ടെത്തിയത്.

കേസില്‍ ഭാദ പോലീസ് അന്വേഷണം നടത്തിവരികയാണ്. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ചോദ്യംചെയ്തു. രഞ്ജിത്തിന് അയല്‍ക്കാരിയായ 32-കാരിയുമായി ബന്ധമുണ്ടായിരുന്നെന്ന് ഇവര്‍ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ 11-ാം ക്ലാസില്‍ പഠിക്കുന്ന 17-കാരനായ മകന്‍ അരിവാള്‍ മൂര്‍ച്ഛകൂട്ടാനായി സുഹൃത്തിന്റെ സഹായം തേടിയിരുന്നതായി വിവരം ലഭിച്ചു. പ്രാഥമിക ചോദ്യംചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. എന്നാല്‍, പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു.

കൊല്ലപ്പെട്ട യുവാവും 17-കാരനും വീടിനോട് ചേര്‍ന്നുള്ള പാടത്ത് രാത്രി കാവലിരിക്കാറുണ്ടായിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നതിനാല്‍ രഞ്ജിത്ത് മാലി സ്ഥിരമായി 17-കാരന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. നേരത്തെ 17-കാരന്റെ ബന്ധുവുമായി രഞ്ജിത്ത് പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരു യുവാവുമായി കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.

ഏഴുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീ മകനൊപ്പമായിരുന്നു താമസം. അമ്മയേയും രഞ്ജിത്തിനേയും കുറച്ചു ദിവസങ്ങളായി താന്‍ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് 17-കാരൻ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്നും 17-കാരന്‍ പോലീസിനോട് പറഞ്ഞു.

- Advertisement -

അതേസമയം, കുട്ടിയുടെ അമ്മയും രഞ്ജിത്തും പ്രണയത്തിലായിരുന്നില്ലെന്നും തെറ്റിദ്ധാരണകളടേയും ചില കിംവദന്തികളുടേയും അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്നും ഭാദ പോലീസ് വ്യക്തമാക്കി. രഞ്ജിത്തിന്റേയും കുട്ടിയുടെ അമ്മയുടേയും ഫോണ്‍ രേഖകള്‍ പരിശോധിച്ചു. അമ്മയെ വിശദമായി ചോദ്യംചെയ്തു. ഇരുവരും ചാറ്റ് ചെയ്യാറുണ്ടായിരുന്നെങ്കിലും മറ്റു ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഭാദ പോലീസ് സ്‌റ്റേഷന്‍ മേധാവി ബാലാസാഹേബ് ഡോംഗ്രേ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week