കൊച്ചിയിൽ 17 കാരി പ്രസവിച്ചു;ബന്ധുവായ യുവാവിനെതിരേ പോക്‌സോ കേസ്

കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. അരൂക്കുറ്റി സ്വദേശിനിയായ 17-കാരിയാണ് ജൂലായ് അവസാനം ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രസവിച്ചത്.

കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ആശുപത്രി അധികൃതര്‍ക്ക് സംശയംതോന്നിയത്. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയായ യുവാവ് ഫോര്‍ട്ട്‌കൊച്ചി സ്വദേശിയാണ്.

ബന്ധുക്കളായ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയായവിവരം ബന്ധുക്കളായ മറ്റുള്ളവര്‍ അറിഞ്ഞിരുന്നോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News