പതിനാറുകാരിയെ 400 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പരാതി പറയാന്‍ എത്തിയപ്പോള്‍ പോലീസുകാരും

മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. കഴിഞ്ഞ ഏതാനും മാസങ്ങള്‍കൊണ്ട് 400 പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെണ്‍കുട്ടി പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസുകാരും പീഡിപ്പിച്ചു.

നിലവില്‍ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോക്‌സോ കേസ് പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്നു പേരെ അറസ്റ്റ് ചെയ്തു. എട്ടു മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍, ഭര്‍ത്താവും ബന്ധുക്കളും പതിവായി ദേഹോപദ്രവം നടത്താന്‍ തുടങ്ങി.

ഇതോടെ വീട്ടിലേക്ക് തിരികെ പോയി. എന്നാല്‍ പിതാവ് വീട്ടില്‍ കയറ്റിയില്ല. ഇതോടെ, ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നത്. ആ സമയത്താണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത്. പരാതിയുമായി പലവട്ടം പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങിയിരുന്നു. ഇതിനിടെയാണ് ഒരു ഉദ്യോഗസ്ഥനും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News