28.9 C
Kottayam
Sunday, June 14, 2026

16 കാരിയെ 20കാരനായ കാമുകൻ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

Must read

ന്യൂഡൽഹി∙ ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് 15ലധികം കുത്തേറ്റതായി പൊലീസ് പറഞ്ഞു. സഹില്‍ എന്ന ആളാണ് പ്രതിയെന്നും ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ആക്രമണം കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയായ യുവാവിനായി തിരച്ചിൽ തുടരുന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാമുകൻ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരവും ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി. ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉത്തരാഖണ്ഡിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, ഗ്രാമത്തിൽ വൻ പോലീസ് സന്നാഹം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ കടുത്ത തർക്കം വൻ വർഗ്ഗീയ-വിഭാഗീയ സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ മാരകമായ ആക്രമണത്തിൽ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടു....

‘പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്…!നിര്‍ബന്ധിത അവധിക്ക് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; സൈബര്‍ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി...

കെ.എസ്.ആർ.ടി.സിയിൽ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, പക്ഷെ ടിക്കറ്റ് എടുക്കണം, അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.ഡി.എഫ്. സർക്കാർ മുന്നോട്ടുവെച്ച...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

രക്താർബുദ ബാധിതനായ മൂന്ന് വയസ്സുകാരന് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു; ദാരുണാന്ത്യം, രണ്ട് നഴ്‌സുമാർക്ക് സസ്‌പെൻഷൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ എയിംസ് (AIIMS) ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. രക്താർബുദത്തിന് (Leukemia) ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്നിന് പകരം മാരകമായ 'ഫോർമാലിൻ' രാസവസ്തു...

Popular this week