26.8 C
Kottayam
Sunday, November 17, 2024
test1
test1

കൊല്ലത്ത് ഇന്ന് 16 പേർക്ക് കോവിഡ്

Must read

കൊല്ലം:ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 2 പേർക്ക് യാത്രാചരിതമില്ല. ഇന്ന് ജില്ലയില്‍ നിന്നും 26 പേർ രോഗമുക്തി നേടി.

P 380 കൊട്ടാരക്കര പുലമൺ സ്വദേശിയായ 81 വയസുളള പുരുഷൻ. യാത്രാചരിതമില്ല. ജൂൺ 23 ന് മൂത്രാശയ സംബന്ധമായ അസുഖങ്ങൾ പ്രകടിപ്പിച്ചു. തുടർന്ന് ജൂൺ 24 ന് മകളും ജൂൺ 7 ന് മഹാരാഷ്ട്രയിൽ നിന്നുമെത്തി ജൂൺ 22 ന് ക്വാറന്റൈൻ പൂർത്തിയാക്കിയതും ജൂൺ 26 ന് കോവിഡ് ടെസ്റ്റിൽ നെഗറ്റീവായി കണ്ടെത്തിയതുമായ മറ്റൊരു അകന്ന ബന്ധുവുമായി ഗോകുലം മെഡിക്കൽ കോളേജിൽ പോയിരുന്നു. തിരികെയെത്തി വീണ്ടും ജൂൺ 29 ന് ഗോകുലം മെഡിക്കൽ കോളേജിൽ പോയി. ജൂൺ 30 ന് വീണ്ടും ചില രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് സ്രവ പരിശോധന നടത്തിയിരുന്നു. ഇന്നേ ദിവസം കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊട്ടാക്കരയിലെ ചില കടകളിലും കുന്നിക്കോടുളള ഒരു ബേക്കറിയിലും ടിയാൻ സന്ദർശനം നടത്തിയതായി പ്രാഥമിക വിവരമുണ്ട്.

P 381 കൊല്ലം ചിതറ സ്വദേശിയായ 61 വയസുള്ള പുരുഷൻ. ജൂണ്‍ 20 ന് സൗദി അറേബ്യയിൽ നിന്നും AI 1942 നമ്പർ ഫ്ലൈറ്റിൽ തിരുവനന്തപുരത്തും അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 382 അഞ്ചൽ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റിൽ നിന്നും
6E 9488 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 22 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തും തുടർന്ന് കാറിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 383 ആലുംമൂട് ചെറിയേല സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂണ്‍ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പർ ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തി. പിന്നീട് കോവിഡ് പോസിറ്റീവായി കണ്ടെത്തിയ മറ്റ് 3 പേരോടൊപ്പമായിരുന്നു വിമാനയാത്ര. ജൂൺ 18 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 384 നീണ്ടകര സ്വദേശിയായ 33 വയസുളള യുവാവ്. യാത്രാചരിതമില്ല. പുലമൺ ജംഗ്ഷനിൽ ഒരു കട നടത്തുകയായിരുന്നു. ജൂൺ 1 ന് പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിൽ സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനാൽ ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 385 കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 30 ന് സൗദി അറേബ്യയിൽ നിന്നും SV 3776 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 40 A) കൊച്ചിയിലെത്തി. വിമാനത്താവളത്തിൽ വച്ചുതന്നെ റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായിരുന്നു. തുടർന്ന് സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം സ്ഥിരീകരിച്ച് ഇന്നേ ദിവസം ചികിത്സ ആരംഭിച്ചു.

P 386 കൊറ്റങ്കര പുനുക്കന്നൂർ സ്വദേശിയായ 33 വയസുളള യുവാവ്. ജൂണ്‍ 25 ന് ആഫ്രിക്കയിൽ നിന്നും ET8934 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 21 A) കൊച്ചിയിലും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 387 അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശിയായ 33 വയസുളള യുവാവ്. ജൂണ്‍ 30 ന് ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രെസ്സിൽ (കോച്ച് നം. B7, സീറ്റ് നം. 41) തിരുവനന്തപുരത്തും തുടർന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 388 തൃക്കോവിൽവട്ടം ചെറിയേല ആലുംമൂട് സ്വദേശിയായ 25 വയസുളള യുവാവ്. ജൂണ്‍ 28 ന് ദുബായിൽ നിന്നും IX 1540 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 14 A) തിരുവനന്തപുരത്തും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 389 കൊല്ലം കരിക്കോട് സ്വദേശിയായ 18 വയസുളള യുവാവ്. ജൂണ്‍ 17 ന് മോൾഡോവയിൽ നിന്നും 8Q 6602 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 24 J) കൊച്ചിയിലും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 390 കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശിയായ 28 വയസുളള യുവാവ്. ഇന്ന് രോഗം സ്ഥിരീകരിച്ച P 391 ന്റെ ഭാര്യ സഹോദരനൊപ്പം ജൂണ്‍ 27 ന് ഹൈദ്രാബാദിൽ നിന്നും കാർ മാർഗം വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 391 കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശിയായ 43 വയസുളള പുരുഷൻ. ഇന്ന് രോഗം സ്ഥിരീകരിച്ച P 390 ന്റെ സഹോദരീ ഭർത്താവിനൊപ്പം ജൂണ്‍ 27 ന് ഹൈദ്രാബാദിൽ നിന്നും കാർ മാർഗം വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 392 കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ 22 വയസുളള യുവതി. ജൂൺ 30 ന് ദോഹയിൽ നിന്ന് ഗോ എയർ G8 7200 ഫ്ലൈറ്റിൽ (സീറ്റ് നം. 4 B) കൊച്ചിയിലെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 393 കരുനാഗപ്പളളി പടനായർകുളങ്ങര സ്വദേശിയായ 56 വയസുളള പുരുഷൻ. ജൂൺ 30 ന് ദോഹയിൽ നിന്ന് ഗോ എയർ G8 7200 ഫ്ലൈറ്റിൽ (സീറ്റ് നം. 24 D) കൊച്ചിയിലെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 394 കൊല്ലം കാവനാട് സ്വദേശിയായ 25 വയസുളള യുവാവ്. യു.എ.ഇ യിൽ നിന്നുമെത്തി. സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 395 കൊല്ലം പെരിനാട് പനയം സ്വദേശിയായ 49 വയസുളള പുരുഷൻ. ആഫ്രിക്കയിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്...

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം. കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ...

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; വീട് പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിവൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ഭർത്താവിന് അയല്‍ക്കാരിയുമായി അവിഹിത ബന്ധം,  മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവിൻ്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35)...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.