23.9 C
Kottayam
Thursday, June 4, 2026

‘150 ഓഡിഷനുകൾ, അഡ്‍ജസ്റ്റ് ചെയ്യാമോ എന്ന ചോദ്യം’; അഭിനയവഴിയിലെ വെല്ലുവിളികളെക്കുറിച്ച് ശ്രുതി

Must read

കൊച്ചി:ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ നടിയാണ് ശ്രുതി രജനികാന്ത്. ബാലതാരമായിട്ടാണ് ശ്രുതി അഭിനയം ആരംഭിച്ചത്. പിന്നീടാണ് ചക്കപ്പഴത്തിലെത്തുന്നത്. അതോടെ മലയാളികളുടെ പ്രിയങ്കരിയായ പൈങ്കിളി എന്ന കഥാപാത്രമായി മാറി. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും അച്ഛന്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചും ശ്രുതി സംസാരിക്കുകയാണ്. എലോക്കന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

“നാലാം ക്ലാസ് വരെയാണ് തുടര്‍ച്ചയായി അഭിനയിച്ചത്. പിന്നെ പഠിത്തത്തിനായി ബ്രേക്കെടുത്തു. പക്ഷെ അപ്പോഴും ആരാകണം എന്ന് ചോദിക്കുമ്പോള്‍ എല്ലാവരോടും നടിയാണെന്ന് പറയുമായിരുന്നു. വലുതായ ശേഷം കുറേ ഓഡിഷനുകള്‍ക്ക് പോയി. 100-150 കഴിഞ്ഞിട്ടും നടക്കാതെ വന്നതോടെ പൂര്‍ണമായും വിട്ടു. കഠിനമായി അധ്വാനിച്ചിട്ടുണ്ട്. വണ്‍സ് ഇന്‍ എ ബ്ലൂമൂണ്‍ കിട്ടിയ സാധനമൊന്നുമല്ല. ഏഴ് വര്‍ഷം ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.” 

“പിന്നെ ചിലതിലൊക്കെ പോകുമ്പോള്‍ മനസ് മടുത്ത് വന്നിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചിട്ടുണ്ട്. ചിലയിടത്ത് പൈസ ചോദിച്ചിട്ടുണ്ട്. ഇത്ര ലക്ഷം രൂപയൊക്കെ ചോദിച്ചിട്ടുണ്ട്. ചിലത് ലാസ്റ്റ് റൗണ്ട് വരെ എത്തും. ശരി വിളിക്കാമെന്ന് പറയും. ഒരാഴ്ച കഴിയുമ്പോള്‍ ആ ആവേശം അങ്ങ് പോകും. പിന്നെ അടുത്ത ഓഡിഷന് പോകും”. ഓഡിഷന് പോക്ക് എനിക്കൊരു ഹോബി പോലെയായിരുന്നുവെന്ന് താരം പറയുന്നു. ഏഴ് വര്‍ഷം തുടര്‍ച്ചയായി ഓഡിഷന് പോകാനുണ്ടായിരുന്നുവെന്നും തന്നേക്കാള്‍ പ്രതീക്ഷ അച്ഛനായിരുന്നുവെന്നും ശ്രുതി പറയുന്നു. 

“ഞാന്‍ മടുത്തിരുന്നു. പ്രായം അതായിരുന്നല്ലോ. നാട്ടുകാരുടെ കളിയാക്കലും മറ്റും ഞാനും അച്ഛനും തുല്യമായി കേട്ടിട്ടുണ്ട്. ഒരു പരിധി വരെ അമ്മയും കേട്ടിട്ടുണ്ട്. സ്‌കൂളില്‍ ആണെങ്കിലും കോളേജില്‍ ആണെങ്കിലും ശരി. ഈ കളിയാക്കലുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് മടുക്കും. ഇതൊക്കെ കേട്ടിട്ടും മടുക്കാത്ത ഒരാള്‍ അച്ഛനായിരുന്നു”. അദ്ദേഹത്തിന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ശ്രുതി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week