ചുറ്റിക കാണിച്ച് ഭയപ്പെടുത്തി 15 വയസുകാരിയെ പീഡിപ്പിച്ചു; പ്രതി സ്ഥിരം കുറ്റവാളി

മുംബൈ: ചുറ്റിക കാണിച്ച് ഭയപ്പെടുത്തി 15 വയസുകാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ഉല്‍ഹാസ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കല്യാണില്‍ നിന്ന് രാത്രി ഒമ്പതോടെ വന്നിറങ്ങിയ പെണ്‍കുട്ടി രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍വേ മേല്‍പ്പാലത്തിലൂടെ വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. ഒരാള്‍ കടന്നുപിടിക്കുകയും സുഹൃത്തുകളെ ചുറ്റിക കാട്ടി ഭയപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടര്‍ന്നു ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു.

പിറ്റേദിവസം ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി ഒരാളുടെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി സുഹൃത്തിനെ വിളിച്ച് കാര്യം അറിയിച്ചു. സുഹൃത്തിന്റെ നിര്‍ദേശപ്രകാരം പോലീസില്‍ വിവരം അറിയിച്ചെങ്കിലും രണ്ട് പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് കാര്യം അറിയിച്ചെങ്കിലും അവര്‍ കേസെടുക്കാന്‍ തയാറായില്ലെന്ന് റെയില്‍വേ പോലീസ് കമ്മീഷണര്‍ അറിയിച്ചു.

പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റെയില്‍വേ പോലീസ് കമ്മീഷണര്‍ കയ്സര്‍ ഖാലിദ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കൗണ്‍സിലിംഗ് നല്‍കിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News