24.3 C
Kottayam
Saturday, June 6, 2026

തൃശൂരിൽ ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി 15-കാരൻ രോഗി മുങ്ങി, എട്ട് കിലോമീറ്റർ ഓടി ലെവൽ ക്രോസിൽ ഓഫായി, പിടിയിൽ

Must read

തൃശൂർ: ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി 15 വയസുകാരനായ രോഗി കടന്നു. തിരക്കുള്ള റോഡിൽ എട്ട് കിലോമീറ്ററോളം ഓടിയ ആംബുലൻസ് ലെവൽ ക്രോസിൽ ഓഫ് ആയതോടെ ഇത് സ്റ്റാർട്ട് ആക്കാൻ അറിയാതെ വട്ടം കറങ്ങിയ കുട്ടിയെ പിന്നാലെ എത്തിയ 108 ആംബുലൻസ് ജീവനക്കാരും നാട്ടുകാരും പിടികൂടി. 

തൃശൂർ ജില്ലാ ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി കുട്ടി പോയത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം രോഗിയെ ആശുപത്രിയിൽ ആക്കി തിരികെ എത്തിയ ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ തന്നെ താക്കോൽ വെച്ച ശേഷം വിശ്രമിക്കാൻ പോയ സമയത്ത് ആണ് ഇതേ ആശുപത്രിയിൽ പനിക്ക് ചികിത്സയിൽ കഴിയുന്ന 15 വയസുകാരൻ കടന്നത്. 

കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് പൊലീസ് പറയുന്നു. പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് ആംബുലൻസ് കാണാതെ വന്നതോടെ ജീവനക്കാർ ആംബുലൻസിലെ ജി പി എസ് സംവിധാനം വഴി ആംബുലൻസ് ഒല്ലൂർ ഭാഗത്തേക്ക് പോകുന്നത് മനസ്സിലാക്കി സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു 108 ആംബുലൻസ് ജീവനക്കാർക്ക് സന്ദേശം കൈമാറുകയായിരുന്നു. 

ഇവർ സ്ഥലത്തെത്തിയപ്പോൾ ലെവൽ ക്രോസ്സിൽ ഓഫ് ആയ ആംബുലൻസ് സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പിടികൂടി പൊലീസിന് കൈമാറി. കുട്ടി ഓടിച്ച ആംബുലൻസ് കടന്നു പോയ വഴിയിൽ പൊതുപരിപാടിയിൽ നൂറോളം ആളുകൾ പങ്കെടുക്കുന്നുണ്ടായിരുന്നു. 

- Advertisement -

ഭാഗ്യം കൊണ്ട് ആംബുലൻസ് അപകടം ഉണ്ടാക്കാതെ സുരക്ഷിതമായി പിടികൂടാൻ സാധിച്ചു. സംഭവസമയം ആംബുലൻസ് 50 കിലോമീറ്റർ സ്പീഡിന് താഴെ ആണ് പോയിരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.  സംഭവുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ തൃശൂർ ഈസ്റ്റ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസ് അന്വേഷണം ആരംഭിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week