28.8 C
Kottayam
Thursday, June 4, 2026

15കാരിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡനം;പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ

Must read

പത്തനംതിട്ട:15കാരിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് യുവാവും പെൺകുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എന്നാൽ മദ്യപാനിയായ ഭർത്താവിൽ നിന്ന് രക്ഷ തേടിയാണ് മകളെ വിവാഹം കഴിപ്പിച്ചതും ഇരുവർക്കുമൊപ്പം നാട്  വിട്ടതെന്നുമാണ് അമ്മയുടെ മൊഴി. ഭർത്താവിന്റെ പരാതിയിന്മേലാണ് പെൺകുട്ടിയുടെ അമ്മയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ മുതൽ 15കാരിയെ കാണാനില്ലെന്നായിരുന്നു മൊഴി. പെൺകുട്ടിയെ അമ്മയുടെ സഹായത്തിൽ വീട്ടിൽ നിന്ന് യുവാവ് വിളിച്ചിറക്കി കൊണ്ടുപോയി എന്നും മൊഴിയിലുണ്ടായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച പൊലീസ് തിങ്കളാഴ്ച രാവിലെ മൂന്നാർ ടൗണിലെ ഹോട്ടൽ മുറിയിൽ നിന്ന് മൂവരെയും കണ്ടെത്തി. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), മുപ്പത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് മലയാലപ്പുഴ പൊലീസിന്റെ പിടിയിലായത്. 

- Advertisement -

- Advertisement -

ഹോട്ടലിൽ  തങ്ങിയ സമയത്ത് മാതാവ് പുറത്തുപോയപ്പോൾ അമൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇതോടെ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് 35 കാരിയായ പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായി. മദ്യപാനിയായ ഭർത്താവിൽ നിന്ന് മോചനം കിട്ടാനാണ് മകളുമായി യുവാവിനൊപ്പം പോയതെന്നാണ് അമ്മയുടെ ഒരു മൊഴി. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചും ഇവരുടെ മൊഴിയിലുണ്ട്. എന്നാൽ പൊലീസ് ഇത് പൂർണ്ണമായി വിശ്വസിക്കുന്നില്ല. യുവാവിന്റെയും അമ്മയുടെയും ഫോൺവിളി രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമേ കേസിൽ ഒരു വ്യക്തതവരൂവെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week