പത്തനംതിട്ട: സൈബര്‍തട്ടിപ്പില്‍ 15 ലക്ഷം രൂപ നഷ്ടമായെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പരാതിയില്‍ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുംബൈ സൈബര്‍ സെല്‍, സി.ബി.ഐ ഏജന്‍സികളുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.
കൂറിലോസിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അത് വഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വീഡിയോ കോളിലൂടെ വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് അറിയിക്കുകയും ചെയ്തു. കേസ് ഒഴിവാക്കാനായി ആവശ്യപ്രകാരം പണം നല്‍കിയെന്ന് പരാതിയില്‍ പറയുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News