തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള കടുത്ത നിയന്ത്രണങ്ങളില്‍ കൂടുതല്‍ വ്യക്തതയായി.ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍.
ഓരോ ജില്ലയിലെയും കളക്ടമാര്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. എട്ട് ജില്ലകളില്‍ ഇതിനകം നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്.
പൊതുസ്ഥലങ്ങളില്‍ 5 പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരില്‍ കൂടുവാന്‍ പാടില്ല. പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ മാത്രമേ പാടുള്ളു. ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്. ജില്ലകളില്‍ ആള്‍ക്കൂട്ടത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.