പതിനാലുകാരനെ കൂട്ടുകാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി കൈകാലുകള്‍ ഛേദിച്ചു, ചാക്കില്‍കെട്ടി വനത്തില്‍ തള്ളി

ദിയോഘര്‍: വഴക്കിനിടെ 14കാരനെ കൂട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. കഴുത്തറത്ത ശേഷം കൈകാലുകള്‍ വെട്ടിമുറിച്ചു. മൃതദേഹം ചാക്കില്‍കെട്ടി വനത്തില്‍ ഉപേക്ഷിച്ചു. ഝാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി മുതല്‍ കുട്ടിയെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണാതായി എന്ന് കാണിച്ച് ബുധനാഴ്ച ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്.

കുട്ടിയുടെ ഒരു കൂട്ടുകാരനെ പോലീസ് ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവന്നത്. ഇയാള്‍ക്കും 14 വയസാണ് പ്രായം. ചൊവ്വാഴ്ച രാത്രി 8.30 ഓടെ രോഹിണിയിലുള്ള വീടിന്റെ പരിസരത്ത് കുട്ടി നില്‍ക്കുന്നതുകണ്ട് അയാളെയും കൂട്ടിക്കൊണ്ടുവന്നു. ഈ സമയം 19കാരനായ അവിനാശും സ്ഥലത്തെത്തി.

മൂന്നു പേരും കൂടി പലംഗ പഹല്‍ വനത്തിലേക്ക് പോയി. അവിടെവച്ച് അവിനാശും കൊല്ലപ്പെട്ട കുട്ടിയും തമ്മില്‍ വഴക്കുണ്ടായി. പെട്ടെന്ന് അവിനാശ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുട്ടിയെ കുത്തി. കഴുത്തറുത്തുവെന്നും മൊഴിയില്‍ പറയുന്നു.

തുടര്‍ന്ന് കൈകാലുകള്‍ വെട്ടിമാറ്റിയശേഷം മൃതദേഹം മൂന്ന് ചാക്കുകളിലാക്കി വനത്തിനുള്ളില്‍ ഉപേക്ഷിച്ചു. അവിനാശും അറസ്റ്റിലായി. ഇയാള്‍ കുറ്റസമ്മതം നടത്തി. കൊല്ലപ്പെട്ട കുട്ടിയുടെ മൊബൈലും രക്തംപുരണ്ട കത്തിയും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News