News

മരണം പ്രവചിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച 13കാരന്‍ തൂങ്ങി മരിച്ച നിലയില്‍; ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

മുംബൈ: മഹാരാഷ്ട്രയില്‍ 13കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ജനങ്ങളുടെ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കൗമാരക്കാരന്‍ സന്ദര്‍ശിച്ചിരുന്നതായി പോലീസ് പറയുന്നു. നാസിക്കിലെ ജാല്‍ഗാവ് നഗരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ബന്ധു വീട്ടിലാണ് കുട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു കൃത്യം നടന്നത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

കുട്ടി എപ്പോഴും മൊബൈലില്‍ തന്നെയാണ് സമയം ചെലവഴിച്ചിരുന്നതെന്നും ക്ലാസ് കഴിഞ്ഞാലും പുറത്തൊന്നും കളിക്കാന്‍ പോകുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഈസമയത്തും മൊബൈല്‍ ഫോണില്‍ തന്നെയായിരിക്കുമെന്നും കുട്ടിയുടെ അമ്മാവന്‍ പോലീസിനോട് പറഞ്ഞു.

എന്നാല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കുട്ടി സന്ദര്‍ശിച്ചതായി കണ്ടെത്തി. വെബ്സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button