27.6 C
Kottayam
Thursday, June 4, 2026

ബലാത്സംഗ പരാതിയുമായി എത്തിയ 13കാരിയെ സ്റ്റേഷനിലുള്ളിൽ പീഡിപ്പിച്ച് പൊലീസുകാരൻ

Must read

ലക്നൗ: കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി എത്തിയ പതിമൂന്നുകാരിയെ കൂട്ടുവന്ന അമ്മായിയുടെ സാന്നിദ്ധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഒഫീസർ (എസ് എച്ച് ഒ) പൊലീസ് സ്റ്റേഷനിലുള്ളിൽ വച്ച് പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ലളിത്‌പൂരിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ഏപ്രിൽ 22ന് നാല് പേർ ചേർന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഭോപ്പാലിലേക്ക് കൊണ്ടുപോവുകയും നാല് ദിവസത്തോളം അവിടെവച്ച് പീഡിപ്പിക്കുകയും ചെയ്തതായി കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ തിരികെ നാട്ടിൽ എത്തിക്കുകയും പൊലീസ് സ്റ്റേഷന്റെ മുന്നിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്യുകയായിരുന്നു.

തുടർന്ന് എസ് എച്ച് ഒയായ തിലക്‌ദാരി സരോജ് കുട്ടിയുടെ അമ്മായിയെ വിളിച്ചുവരുത്തി പെൺകുട്ടിയെ കൈമാറുകയും പിറ്റേദിവസം സ്റ്റേറ്റ്മെന്റ് നൽകാൻ സ്റ്റേഷനിൽ എത്താൻ നി‌ർദേശിക്കുകയും ചെയ്തു. എന്നാൽ ഇവർ വിവരങ്ങൾ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.

ഇതേത്തുടർന്ന് പിറ്റേദിവസം അമ്മായിയോടൊപ്പം സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ എസ് എച്ച് ഒ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. കേസിൽ കുട്ടിയുടെ അമ്മായിയെയും പ്രതി ചേർത്തിട്ടുണ്ട്.

- Advertisement -

ഏപ്രിൽ 30ന് വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ ഒരു എൻജിഒയ്ക്ക് കൈമാറുകയും കുട്ടി അവരോട് കാര്യങ്ങൾ തുറന്ന് പറയുകയുമായിരുന്നു. പിന്നാലെ എൻജിഒ പെൺകുട്ടിയെ ലളിത്‌പൂർ പൊലീസ് മേധാവിയുടെ മുന്നിൽ എത്തിച്ചു. കുട്ടിയുടെ പരാതിയെത്തുടർന്ന് എസ് എച്ച് ഒയെ സസ്‌പെൻഡ് ചെയ്യുകയും ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പേർ പിടിയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

Popular this week