പാചക വൈദഗ്ധ്യം കൊണ്ട് സോഷ്യല്‍ ലോകത്തെ ആകര്‍ഷിച്ച 13 വയസുകാരന്റെ വിഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. എന്നാല്‍ കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തില്‍ തെരുവ് പാചകത്തിന് ഇറങ്ങിയ ഈ 13കാരന് ലക്ഷ്യങ്ങള്‍ ഏറെയാണ്.
പഠന ആവശ്യങ്ങള്‍ക്കും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനുമാണ് കുട്ടി പാചക ലോകത്തിലേയ്ക്ക് ഇറങ്ങിയത്. വയസ് പതിമൂന്നേയുള്ളൂവെങ്കിലും പരിചയസമ്പന്നനായ ഒരു ഷെഫിനെപ്പോലാണ് ഫരീദാബാദില്‍ നിന്നുള്ള ദീപേഷിന്റെ പാചകം.
ഒരു പാനില്‍ മൊരിഞ്ഞ ഉരുളക്കിഴങ്ങുകള്‍ വറുത്തതിന് ശേഷം മസാലയുള്ള ഗ്രേവിയില്‍ ഇടുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. കാപ്സിക്കം, ഉള്ളി എന്നിവ ചേര്‍ത്ത് താളിച്ചിട്ട് എണ്ണ ഒഴിച്ച് ആദ്യം ഹണി ചില്ലി പൊട്ടറ്റോയുടെ ഗ്രേവി തയ്യാറാക്കുന്നു.
എന്നിട്ട് ഉരുളക്കിഴങ്ങ് വറുത്ത് ഗ്രേവിയിലേക്ക് ചേര്‍ത്ത് ഉയര്‍ന്ന തീയില്‍ ഈ സ്‌പെഷല്‍ വിഭവം തയാറാക്കുകയാണ് ദീപേഷ്. ചില്ലി ഉരുളക്കിഴങ്ങ്, സ്പ്രിംഗ് റോള്‍, മോമോസ് തുടങ്ങിയ വിഭവങ്ങളും ഈ കുട്ടി ഷെഫ് ഉണ്ടാക്കാറുണ്ട്.