FeaturedNationalNews

അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞ് കയറി 13 മരണം

അഹമ്മദാബാദ്: അതിഥി തൊഴിലാളികളുടെ ദേഹത്തിലേക്ക് ട്രക്ക് പാഞ്ഞ് കയറി 13 മരണം. ഗുജറാത്തിലെ സൂറത്തിന് സമീപം കൊസാംബ ഗ്രാമത്തിലാണ് സംഭവം. റോഡരികില്‍ കിടന്നുറങ്ങിയവരുടെ ദേഹത്തേക്കാണ് ട്രക്ക് പാഞ്ഞ് കയറിയത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. രാജസ്ഥാനില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. മഞ്ഞു വീഴ്ച കാരണം ഡ്രൈവര്‍ക്ക് കാഴ്ച മറഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button