24.6 C
Kottayam
Friday, June 5, 2026

ദുരന്തനിവാരണത്തിന് 13 കോടി, 250 പുതിയ ക്യാമറകൾ; കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് മന്ത്രിമാർ

Must read

വയനാട്: വയനാട്ടിൽ മരണപ്പെട്ടവർക്കും, പരിക്കേറ്റവരുടെയും പ്രശ്നങ്ങൾ ദുരീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രി വിളിച്ച ചർച്ചയിലെ 27 നിർദേശങ്ങളിൽ 12 നിർദേശങ്ങൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. സർവ കക്ഷി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

വയനാട്ടിൽ കമാൻഡ് കണ്ട്രോൾ സെൽ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. രണ്ട് ആർആർടികളെ വയനാട്ടിൽ സ്ഥിരമാക്കിയെന്നും ഡോ അരുൺ സഖറിയയെ ദൗത്യസംഘത്തിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ സർക്കാർ ഏറ്റെടുക്കുന്നത് പരിഗണനയിലെന്നും മന്ത്രി.

ഇതിനായി പ്രത്യേക മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. വയനാട്ടിലെ പ്രശ്നങ്ങളിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും കേന്ദ്രമന്ത്രിമാരെ നേരത്തെ കണ്ടതാണെന്നും ഇടപെടൽ നടത്തുമെന്ന് അന്ന് കേന്ദ്രം പറഞ്ഞതാണെന്നും കെ രാജൻ പറഞ്ഞു. കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യം ആവശ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വയനാട്ടിലെ നിലവിലെ സാഹചര്യം നേരിടാൻ 13 കോടി രൂപ അനുവദിച്ചുവെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും പറഞ്ഞു. 250 പുതിയ ക്യാമറകൾ സ്ഥാപിക്കാൻ നടപടികൾ തുടങ്ങിയെന്നും 13 പട്രോളിങ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

- Advertisement -

അടിക്കാടുകൾ വെട്ടുന്ന കാര്യത്തിൽ വയനാടിന് പ്രത്യേക ഇളവ് വേണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. അതിർത്തികളിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന വിഷയത്തിൽ വ്യവസ്ഥകൾ കൊണ്ടുവരുമെന്നും മന്ത്രിയുടെ നിർദേശം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അതിനോട് യോജിച്ചു. അന്തിമ തീരുമാനം എടുത്തിട്ടില്ല. നിർ‌ദേശങ്ങൾ യോ​ഗത്തിൽ വച്ചെന്നും മന്ത്രിമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week