24.9 C
Kottayam
Saturday, June 6, 2026

വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ 12കാരിക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്; 18 മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം പെണ്‍കുട്ടിയെ തനിയെ റാസ് അല്‍ഖൈമയിലേയ്ക്ക് അയച്ചു

Must read

കരിപ്പൂര്‍: വാക്സിനെടുത്തില്ലെന്ന് ആരോപിച്ച് 12 വയസുകാരിക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് നിന്ന് റാസ് അല്‍ ഖൈമയിലേക്ക് പോവുന്നതിനായി വിമാനത്താവളത്തില്‍ മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയ്ക്കാണ് യാത്ര നിഷേധിച്ചത്.

പാറക്കടവ് ചെറ്റക്കണ്ടി കാണ്ണങ്കണ്ടി വീട്ടില്‍ ജമാല്‍ വാണിമേല്‍, കളത്തില്‍ ഷാഹിദ ദമ്പതിമാരുടെ മകള്‍ നസിഹ നസ്നീനിനാണ് അധികൃതരുടെ വാദത്തെ തുടര്‍ന്ന് 18 മണിക്കൂറോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇതേതുടര്‍ന്ന് കുട്ടിയുടെ മാതാവിനും രണ്ട് സഹോദരങ്ങള്‍ക്കും മാത്രം യാത്ര തിരിക്കേണ്ടി വന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മറ്റൊരു വിമാനത്തില്‍ അധികൃതര്‍ പെണ്‍കുട്ടിയെ തനിയെ റാസ് അല്‍ ഖൈമയിലേക്ക് പറഞ്ഞയച്ചു.

വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് കോഴിക്കോട്ടുനിന്ന് റാസ് അല്‍ ഖൈമയിലേക്കുള്ള വിമാനത്തിലാണ് കുടുംബം ടിക്കറ്റ് ബുക്ക് ചെയ്തത്. പുലര്‍ച്ചെ തന്നെ കുടുംബം എയര്‍പോര്‍ട്ടില്‍ എത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്തിരുന്നു. എന്നാല്‍ 12 വയസുള്ള കുട്ടിക്ക് വാക്‌സിന്‍ എടുത്തിട്ടില്ലെന്നും കുട്ടികള്‍ വാക്‌സിന്‍ എടുക്കണമെന്ന് റാസ അല്‍ ഖൈമയില്‍ നിയമമുണ്ടെന്ന് എയര്‍ ഇന്ത്യ വാദിച്ചു.

എന്നാല്‍ 12 വയസുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് തുടങ്ങിയിട്ടില്ലെന്ന് കുടുംബം അറിയിച്ചെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. തുടര്‍ന്ന് പെണ്‍കുട്ടിക്കൊപ്പം എത്തിയ ബന്ധുക്കള്‍ അധികൃതരുമായി സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല. റാസ് അല്‍ ഖൈമയിലെ നിയമം ഇങ്ങനെയാണെന്നും ഇവിടെനിന്ന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചു.

- Advertisement -

എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലോ റാസ് അല്‍ ഖൈമയുടെ വെബ്സൈറ്റിലോ ഇത്തരമൊരു കാര്യമില്ലെന്നും പെണ്‍കുട്ടിക്ക് യാത്രം അനുവദിക്കാത്ത കാര്യം എഴുതിതരാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തുനിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്. എയര്‍പോര്‍ട്ട് അധികൃതരെ ബന്ധപ്പെട്ടെങ്കിലും എയര്‍ലൈനുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ മറ്റൊരു വിമാനത്തില്‍ ഷാര്‍ജയിലേക്ക് പെണ്‍ക്കുട്ടിയെ യാത്രയാക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week