FeaturedKeralaNews

കോട്ടയത്ത് 12 കാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി,ചനലമറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയനിലയില്‍

കോട്ടയം: മറിയപ്പള്ളിയില്‍ വീട്ടിലെ കുളിമുറിയില്‍ 12 വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി.ശിവ-വിഷ്ണു ക്ഷേത്രത്തിന് സമീപം അണലക്കാട്ടില്ലത്തില്‍ എ.വി ദാമോരന്‍ നമ്പൂതിരിയുടെയും ദിവ്യയുടെയും മകനായ ധനുഷ് (12)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.പാക്കില്‍ ബെല്‍മൗണ്ട് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

വീട്ടിലെ ശുചിമുറിയില്‍ ചലനമറ്റനിലയിലാണ് കുട്ടിയെ കണ്ടത്. കുളിയ്ക്കുന്നതിനായി ഉപയോഗിയ്ക്കുന്ന തോര്‍ത്ത് തലയില്‍ കുരുങ്ങിയ അവസ്ഥയിലുമാണ്.വ്യാഴാഴ്ച രാവിലെ ധനുഷ് കുളിമുറിയിലേക്ക് കയറിയത്.പല്ലുതേച്ചശേഷം തോര്‍ത്ത് കഴുത്തിലിട്ട് അകത്തേയ്ക്ക് പോവുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുളിമുറിയില്‍ നിന്നും കുട്ടി ഇറങ്ങാതെ വന്നതോടെ അമ്മ ദിവ്യ നടത്തിയ തെരച്ചിലിലാണ് കുളിമുറിയ്ക്കുള്ളില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കുട്ടി ചലനമറ്റ് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.

അമ്മ അകത്തേക്ക് കടന്നതോടെ മൃതദേഹം തറയിലക്കേ് വീഴുകയായിരുന്നു. അമ്മ നിലവിളിച്ചതോടെ വീട്ടിലെത്തിയ അയല്‍വാസികള്‍ ചേര്‍ന്ന് കുട്ടിയെ കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വിവാഹം കഴിഞ്ഞ് പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ദാമോദരന്‍ നമ്പൂതിരിപ്പാടിനും ദിവ്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. പഠനത്തിലും മിടുക്കനായിരുന്നു ധനുഷ് എന്ന് അധ്യാകര്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മരണകാരണത്തില്‍ വ്യക്തതയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button