പാലക്കാട്: ജില്ലയിൽ ഇന്ന്(മെയ് 31 ) 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു . ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് 140 പേരാണ് ചികിത്സയിൽ ഉള്ളത്.
ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
മഹാരാഷ്ട്ര-3
ആനക്കര കുമ്പിടി സ്വദേശി (50 പുരുഷൻ), മുംബൈയിൽ നിന്നും
മെയ് 19, 21 തീയതികളിലായി വന്ന ശാസ്താ പുരം (48 പുരുഷൻ ), തിരുമിറ്റക്കോട് (54 പുരുഷൻ) സ്വദേശികൾ.
കാഞ്ചീപുരം-2 .എടയാർ സ്ട്രീറ്റ് (39 പുരുഷൻ), വരോട് (45 സ്ത്രീ ) സ്വദേശികൾ
ചെന്നൈ -2
മെയ് 21ന് വന്ന മണ്ണൂർ (50 പുരുഷൻ), തിരുനെല്ലായി (26 സ്ത്രീ)
സ്വദേശികൾ.
ബാംഗ്ലൂർ-1,കോട്ടായി സ്വദേശി(34 പുരുഷൻ)
മസ്കറ്റ് -1,തിരുവേഗപ്പുറ സ്വദേശി (38 പുരുഷൻ
പഴനി-1,പഴനി സന്ദർശനം നടത്തി 20 ദിവസത്തിന് ശേഷം മെയ് 23ന് എത്തിയ ചന്ദ്രനഗർ പിരിവുശാല സ്വദേശി (38 പുരുഷൻ).
വാളയാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ മരുതക്കോട് സ്വദേശി (58 പുരുഷൻ)
സമ്പർക്കം-1,പൊൽപ്പുള്ളി സ്വദേശി (63 സ്ത്രീ)
നേരത്തെ രോഗം സ്ഥിരീകരിച്ച മകൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 140 പേരായി.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.