KeralaNews

അബുദാബിയില്‍ കൊവിഡ് രോഗമുക്തനായ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അബുദാബി: കൊവിഡ് രോഗമുക്തനായ പ്രവാസി മലയാളി അബുദാബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചങ്ങരംകുളം കോക്കൂര്‍ സിഎച്ച് നഗര്‍ സ്വദേശി മൊയ്തീന്‍കുട്ടി (55) ആണ് മരിച്ചത്.

ഏപ്രില്‍ 30-ന് കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൊയ്തീന്‍കുട്ടി പിന്നീട് കോവിഡ് നെഗറ്റീവായിരുന്നു. യുഎഇ പ്രതിരോധ മന്ത്രാലയ ജീവനക്കാരനായിരുന്നു.

അബുദാബി സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റസിയ. മക്കള്‍: റസ്മിയ, റാഷിദ്, ഷാഹിദ്. മരുമകന്‍: ഷബീര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker