27.6 C
Kottayam
Thursday, June 4, 2026

12 കോടിയുടെ വിഷു ബമ്പര്‍ : ഒന്നാം സമ്മാനം കോഴിക്കോടുള്ള ഏജന്റ് എടുത്ത് വില്‍പ്പന നടത്തിയ ടിക്കറ്റിന്; ഭാഗ്യശാലി എവിടെ?

Must read

കോഴിക്കോട്: ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കേരള ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. VD 204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. പാലക്കാടുള്ള ജസ്വന്ത് എന്ന ഏജന്റില്‍ നിന്നും കോഴിക്കോടുള്ള ഏജന്റ് എടുത്ത് വില്‍പ്പന നടത്തിയ ടിക്കറ്റാണിത്.

കോഴിക്കോട് ജില്ലയില്‍ ആണോ അതോ വേറെ എവിടെ എങ്കിലും ആണോ ഭാഗ്യവാന്‍ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ടിക്കറ്റ് വില്‍പ്പനയില്‍ മുന്‍പന്തിയില്‍ പാലക്കാട് ജില്ലയായിരുന്നു. 9, 21,020 ടിക്കറ്റുകളാണ് പാലാക്കാട് നിന്നും തിങ്കളാഴ്ച വൈകുന്നേരം വരെ വിറ്റു പോയത്.

- Advertisement -

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പേര്‍ക്കാണ് ലഭിക്കുക. വിഎ 699731, വി ബി 207068, വി സി 2632892, വി ഡി 277560, വി ഇ 758876,വി ജി 203046 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം ആറുപേര്‍ക്കാണ് ലഭിക്കുക. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.45ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതില്‍ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ പാലക്കാട് ജില്ലയാണ് മുന്‍പന്തിയില്‍ നിന്നത്. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശൂരില്‍ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്.

- Advertisement -

വിഷു ബംപര്‍ ഒന്നാം സമ്മാനം VD 204266

രണ്ടാം സമ്മാനം (ഒരു കോടി വീതം ആറു പേര്‍ക്ക്): VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046

- Advertisement -

മൂന്നാം സമ്മാനം (10 ലക്ഷം വീതം ആറു പേര്‍ക്ക്): VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186

നാലാം സമ്മാനം (5 ലക്ഷം വീതം ആറു പേര്‍ക്ക്): VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026

അഞ്ചാം സമ്മാനം (5,000 രൂപ വീതം ഈ നമ്പറുകളില്‍ അവസാനിക്കുന്ന ടിക്കറ്റിന്): 0158, 0799, 0875, 0879, 0914, 1195, 1712, 2015, 2631, 2765, 3371, 3223, 3281, 3695, 4063, 4080, 4224, 4555, 4619, 4646, 4700, 5471, 5890, 6021, 6100, 6572, 7145, 7458, 7635, 7797, 8585, 8712, 9434, 9641, 9898, 9993

ആറാം സമ്മാനം (2000 രൂപ വീതം ഈ നമ്പറുകളില്‍ അവസാനിക്കുന്ന ടിക്കറ്റിന്): 0265, 0424, 0663, 1372, 1428, 1448, 1841, 2626, 2750, 3027, 3435, 4213, 4414, 4452, 4531, 4898, 5922, 6564, 6597, 6765, 7007, 7185, 7246, 7511, 7628, 7657, 7948, 8233, 8381, 8500, 8571, 8740, 9426, 9491, 9693, 9757

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week