CrimeNationalNewsRECENT POSTS

ഏഴുവയസുകാരനെ പത്താം ക്ലാസുകാരന്‍ തട്ടിക്കൊണ്ടു പോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് മൂന്നു ലക്ഷം രൂപ!

ഹൈദരാബാദ്: ഏഴുവയസുകാരനെ പത്താക്ലാസുകാരന്‍ തട്ടിക്കൊണ്ടുപോയി. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് മൂന്നുലക്ഷം രൂപ. വീടിന് സമീപത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അര്‍ജുന്‍ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരന്‍ തട്ടിക്കൊണ്ടുപോയത്. സ്‌പെഷ്യല്‍ ക്ലാസ്സും കഴിഞ്ഞുവരുമ്പോഴാണ് പ്രതി അര്‍ജുനെ കാണുന്നത്. തുടര്‍ന്ന് മിഠായി കാണിച്ച ശേഷം കൂടെ കളിക്കാമെന്നും പറഞ്ഞ് അര്‍ജുനെയും കൂട്ടി ഒരു ഓട്ടോയില്‍ പ്രതി അല്‍മസ്ഗുഡയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

അവിടെ നിന്ന് അര്‍ജുനെയും കൂട്ടി അടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോയി. അവിടെവച്ച് മകന്‍ തന്റെ കസ്റ്റഡിയിലാണെന്നും വിട്ടുതരണമെങ്കില്‍ മൂന്ന് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കളെ ഫോണ്‍ വിളിച്ചു. തന്റെ മകനെ ഒന്നും ചെയ്യരുതെന്നും 25,000 രൂപ ഉടന്‍ എത്തിക്കാമെന്നും ബാക്കി ചെക്കായി നല്‍കാമെന്നും അര്‍ജുന്റെ പിതാവ് രാജു പ്രതിയോട് പറഞ്ഞു.

എന്നാല്‍, സോഫ്റ്റ് വെയര്‍ എജിനീയറായ രാജു മൊബൈല്‍ ഫോണിന്റെ ടവര്‍ ലോക്കേഷന്‍ കണ്ടുപിടിച്ച് അല്‍മസ്ഗുഡ ബസ് സ്റ്റോപ്പിനടുത്താണ് പ്രതി നില്‍ക്കുന്നതെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞയുടന്‍ പോലീസ് സംഭവസ്ഥലത്തെത്തുകയും പ്രതിയെ പിടികൂടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button