24.5 C
Kottayam
Friday, June 5, 2026

ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

Must read

കൊച്ചി:വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയെ കൈയ്യിലൊതുക്കാന്‍ സാധിച്ച താരമാണ് ബേസില്‍ ജോസഫ്. സംവിധായകന്‍, നടന്‍, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാന്‍ ബേസിലിന് സാധിച്ചിരുന്നു. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളു. എന്നിട്ടും മലയാളത്തിലെ മിടുക്കന്മാരായ സംവിധായകരില്‍ ഒരാളായി നിറഞ്ഞ് നില്‍ക്കുകയാണ് ബേസില്‍.

മിന്നല്‍ മുരളിയാണ് അവസാനം ബേസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. അതിന് ശേഷം അഭിനയത്തില്‍ സജീവമാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജാന്‍ ഇ മാന്‍, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.അഭിമുഖത്തിലൂടെ ഭാര്യ എലിസബത്തിനെ കുറിച്ചും മറ്റ് സിനിമാ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ബേസില്‍.

എലിസബത്തുമായിട്ടുള്ള പ്രണയ വിവാഹത്തെ കുറിച്ച് ബേസില്‍ പറഞ്ഞതിങ്ങനെയാണ്..

- Advertisement -

‘എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ എലിസബത്ത് എന്റെ ജൂനിയറായിരുന്നു. സിനിമയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ പുള്ളിക്കാരി വലിയ സപ്പോര്‍ട്ടായി നിന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ല. പക്ഷേ ഒരുപാട് സിനിമ കാണും. എന്നൊക്കാളും നന്നായി സിനിമ കാണാറുള്ളത് ഭാര്യയാണെന്ന്’ ബേസില്‍ പറയുന്നു.

- Advertisement -

എന്റെ മാനേജര്‍ എലിസബത്താണോന്ന് ചോദിച്ചാല്‍ ഒരു പരിധി വരെ അങ്ങനെയാണ്. മീറ്റിങ്ങുകളും ദിവസവും ചെയ്യുന്ന ചില കാര്യങ്ങളുമൊക്കെ മാനേജ് ചെയ്യുന്നത് എലിസബത്താണ്. അവള്‍ക്ക് അതൊക്കെ ചെയ്യാന്‍ ഇഷ്ടവുമാണ്. പുള്ളിക്കാരി ചെയ്യുന്ന ജോലിയും മാനേജിങ് പ്രൊഫഷന്‍ പോലുള്ളതാണ്. ആളുകളെ മാനേജ് ചെയ്യാനൊക്കെ അവള്‍ക്ക് കഴിയുന്നുണ്ട്. ഇടയ്ക്ക് എന്തേലും മിസ്റ്റേക്ക് പറ്റുമ്പോള്‍ ശമ്പളം തരില്ലെന്നൊക്കെ പറയും. മാസം പതിനായിരം രൂപ വീതം ഞാന്‍ കൊടുക്കാറുണ്ട്. അതുപോര, ശമ്പളം കൂട്ടണമെന്നൊക്കെ പറഞ്ഞ് ബഹളം വെക്കുന്നുണ്ട്.

ഗോദ, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളുടെയൊക്കെ കഥ ആദ്യം ചര്‍ച്ച ചെയ്യുന്നത് എലിസബത്തിന്റെ അടുത്താണ്. കഥ കേട്ട് കഴിഞ്ഞാല്‍ നല്ല രസമുണ്ട് ഇത് ചെയ്‌തോന്ന് അന്നേരം തന്നെ പറയും. രണ്ട് സിനിമയ്ക്കും കറക്ടായിട്ടുള്ള കാര്യമാണ് എലിസബത്ത് പറഞ്ഞത്.അടുത്ത സിനിമയ്ക്കും ഇത് നല്ലതാണ് ചെയ്‌തോ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അത് എത്ര കാലം വിശ്വസിക്കാന്‍ പറ്റുമെന്ന് അറിയില്ല. കാലങ്ങളായി സിനിമയെ കുറിച്ച് നല്ല ജഡ്ജ്‌മെന്റ് പറയുന്ന ആളാണ് എലിസബത്തെന്നും ബേസില്‍ സൂചിപ്പിച്ചു.

- Advertisement -

ടൊവിനോ വലിയൊരു താരമാവുന്നതിന് മുന്‍പേ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ അത്രയും ആഴമുള്ള സൗഹൃദമാണ് ഞങ്ങളുടേത്. അവന്റെ വീക്ക് എന്താണെന്നും ശക്തിയെന്താണെന്നും എനിക്കും നേരെ തിരിച്ച് എന്റെ കാര്യങ്ങള്‍ അവനും പരസ്പരം അറിയാം. എവിടെ പോയിരുന്നാലും ആ വൈബ് അങ്ങനെയാണ്. സിനിമ സംവിധാനം ചെയ്യുമ്പോഴും ഒരുമിച്ച് അഭിനയിക്കുമ്പോഴുമൊക്കെ ഭയങ്കര കംഫര്‍ട്ടബിളാണ്. വീണ്ടും ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week