KeralaNews

ആയിരം പുതിയ അധ്യാപക തസ്തികകള്‍; ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി

തിരുവനന്തപുരം: ആയിരം പുതിയ അധ്യാപക തസ്തികകള്‍ രൂപീകരിച്ച് ഒഴിവുകള്‍ നികത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് അവസരമൊരുക്കും. നവീകരണത്തിനായി സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപ നല്‍കും. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യവികസന പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് 5 കോടി രൂപയും വീടിനടുത്ത് തൊഴില്‍ പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി. സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button