28.2 C
Kottayam
Friday, June 5, 2026

റെക്കോർഡ് നേട്ടവുമായി ജിയോ ; 30 ദിവസം കൊണ്ട് വരിക്കാർ ഉപയോഗിച്ചത് 1,000 കോടി ജിബി ഡേറ്റ

Must read

മുംബൈ: ജിയോയ്ക്ക് വീണ്ടും നേട്ടം. ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റയാണ് ജിയോ വരിക്കാർ ഉപയോഗിച്ച് തീർത്തിരിക്കുന്നത്. 2016 ൽ ജിയോ ടെലികോം മേഖലയിലേക്ക് എത്തുമ്പോൾ രാജ്യത്തെ തന്നെ എല്ലാ നെറ്റ് വർക്കുകളുടെയും ഒരു കൊല്ലത്തെ ആകെ ഡാറ്റ ഉപഭോഗം എന്നത് 460 ജിബിയായിരുന്നു. 2023 ആയതോടെ ജിയോ നെറ്റ്‌വർക്കിലെ ഡേറ്റ ഉപഭോഗം  3030 കോടി ജിബിയായിരിക്കുകയാണ്. 

രാജ്യത്ത് പലയിടത്തും 5ജി കണക്ഷൻ എത്തിയതോടെയാണ് ജിയോയുടെ ഡാറ്റാ ഉപഭോഗം കുത്തനെ ഉയര്‌‍ന്നിരിക്കുന്നത്. ശരാശരി 23.1 ജിബി ഡാറ്റയാണ് ഓരോ മാസവും ജിയോ ഉപയോക്താക്കൾ ചെലവഴിക്കുന്നത്.

ചുരുക്കി പറഞ്ഞാൽ ജിയോ ഉപയോക്താക്കളോരൊരുത്തരും രണ്ട് വർഷം കൊണ്ട് ഡാറ്റാ കൂടുതൽ ഉപയോഗിച്ച് തുടങ്ങി. ഏകദേശം 10 ജിബി ഡാറ്റയോളമാണ് ഉപയോക്താക്കൾ കൂടുതലായി  ഉപയോഗിക്കുന്നത്. ജിയോ നെറ്റ്വർക്കിലെ ഡാറ്റ ഉപയോഗത്തിന്റെ കണക്ക് എടുത്താൽ അത് ടെലികോം മേഖലയിലെ മൊത്തം ഉപഭോഗ ശരാശരിയേക്കാൾ ഏറെ കൂടുതലാണ്. 

- Advertisement -

കഴിഞ്ഞ പാദത്തിലെ റിപ്പോർട്ടുകൾ അനുസരിച്ച് 2023 മാർച്ചോടെ ജിയോ ഏകദേശം 60,000 സൈറ്റുകളിൽ 3.5 ലക്ഷത്തിലധികം 5ജി സെല്ലുകളാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 2,300 ലധികം നഗരങ്ങളിലും പട്ടണങ്ങളിലും നിലവിൽ 5ജി ലഭിക്കുന്നുണ്ട്. നിലവിൽ 5ജി സേവനങ്ങൾ കൂടുതലായി ജിയോ ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുന്നുണ്ട്. 

- Advertisement -

2023 അവസാനത്തോടെ രാജ്യത്തുടനീളം 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് ജിയോയുടെ പ്രസ്താവന. 5ജിയെ കൂടാതെ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ എയർഫൈബറും ജിയോ അവതരിപ്പിക്കും. ഫൈബറും എയർ ഫൈബറും ലഭ്യമാക്കുന്നതോടെ ഏകദേശം10 കോടി വീടുകളിലേക്ക് പുതുതായി കണക്ഷൻ നൽകാനാകുമെന്ന കണക്കു കൂട്ടലിലാണ് ജിയോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week