30.2 C
Kottayam
Tuesday, November 5, 2024
test1
test1

സമരം മൂലം 100 കോടി നഷ്ടം, ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കണമെന്ന് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ്

Must read

തിരുവനന്തപുരം:വിഴിഞ്ഞം സമരം മൂലം ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാൻ ശുപാർശ. ഇക്കാര്യം ആവശ്യപ്പെട്ട് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ്. സർക്കാരിന് കത്ത് നൽകി. തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിൻ്റെ നടപടിയെന്ന് ലത്തീൻ അതിരൂപത. പ്രതികരിച്ചു വിഴിഞ്ഞം സമരം 54-ാം ദിവസത്തിലേക്ക് നീങ്ങുമ്പോഴാണ് പുതിയ പ്രതിസന്ധി.

വിഴിഞ്ഞം സമരം 54 ദിവസം പിന്നിട്ടപ്പോൾ നഷ്ടം 100 കോടിക്ക് മുകളിലെന്നാണ് കണക്ക്. സർക്കാരും പൊലീസും പലവട്ടം ഇടപെട്ടിട്ടും അനുനയത്തിന്റെ സൂചന പോലുമില്ലാത്ത സമരത്തിന്റെ നഷ്ടം ലത്തീൻ അതിരൂപത തന്നെ ഏറ്റെടുക്കണമെന്നാണ് സർക്കാരിൻ്റെ തുറമുഖ നിർമാണ കമ്പനിയായ വിഴിഞ്ഞം
ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൻ്റെ ആവശ്യം.  വെള്ളിയാഴ്ച ഈ നിർദ്ദേശം അടങ്ങുന്ന കത്ത് വിസിൽ തുറമുഖ വകുപ്പിന് കൈമാറി.

ഹൈക്കോടതി  നിർദ്ദേശങ്ങൾ ലംഘിച്ച് കൊണ്ടാണ് തുറമുഖ കവാടത്തിലെ സമരം, അതിനാൽ നഷ്ടം ഈടാക്കാനുള്ള നോട്ടീസ് ലത്തീൻ അതിരൂപതയ്ക്ക് നൽകണമെന്നാണ് വിസിൽ കത്തിൽ ആവശ്യപ്പെടുന്നത്. സാധാരണ സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് വിസിൽ നിലപാട്. 

എന്നാൽ ഇക്കാര്യത്തിൽ തത്കാലം കടുത്ത നടപടികൾ വേണ്ടെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.  വിസിൽ നിർദ്ദേശം തത്കാലത്തേക്ക്  പരിഗണിക്കില്ല. ചർച്ചകളിലൂടെ തന്നെ പ്രശ്നം പരിഹരിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം. വിദേശപര്യടനത്തിലുള്ള  മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം വിദഗ്ധ സമിതിക്കുള്ള ടേംസ് ഓഫ് റഫറൻസുകൾ പ്രസിദ്ധീകരിക്കും. ഇതിൽ സമരക്കാരുടെ ആവശ്യങ്ങൾ വിപുലമായി ഉൾപ്പെടുത്തി രമ്യതയിലേക്ക് എത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ...

ഉറക്കത്തിനിടെ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾ മരിച്ചു

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ...

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനെ പഴിച്ച് കുടുംബവും

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ...

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.